Sunday, July 21st, 2019

വംശീയാധിക്ഷേപം ജര്‍മന്‍ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍ വിരമിച്ചു

ബെര്‍ലിന്‍: വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. റഷ്യന്‍ ലോകകപ്പിന്റെ കിക്കോഫിനു മുമ്പേ തുടങ്ങിയ വിവാദമാണ് മെസ്യൂട്ടിനെ പുറത്തേക്കുള്ള വഴി തുറമന്നത്. ആദ്യ റൗണ്ടില്‍ ജര്‍മനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച വിവാദത്തിനൊടുവിലാണ് മെസ്യൂട്ട് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. തുര്‍ക്കി വംശജരായ ഓസിലും സഹതാരം ഇല്‍ക്കേ ഗുന്‍ഡോഗനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ഫോട്ടോക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ … Continue reading "വംശീയാധിക്ഷേപം ജര്‍മന്‍ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍ വിരമിച്ചു"

Published On:Jul 23, 2018 | 9:27 am

ബെര്‍ലിന്‍: വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. റഷ്യന്‍ ലോകകപ്പിന്റെ കിക്കോഫിനു മുമ്പേ തുടങ്ങിയ വിവാദമാണ് മെസ്യൂട്ടിനെ പുറത്തേക്കുള്ള വഴി തുറമന്നത്. ആദ്യ റൗണ്ടില്‍ ജര്‍മനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച വിവാദത്തിനൊടുവിലാണ് മെസ്യൂട്ട് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്.
തുര്‍ക്കി വംശജരായ ഓസിലും സഹതാരം ഇല്‍ക്കേ ഗുന്‍ഡോഗനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ഫോട്ടോക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ജര്‍മനിയില്‍ ഉയര്‍ന്നു. ആരാധകര്‍ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എന്നാല്‍, ഇതുവരെ മാപ്പു പറയാന്‍ കൂട്ടാക്കാതിരുന്ന ഓസില്‍, ഇന്നലെയാണ് വിശദീകരണം പുറത്തുവിട്ടത്.
എര്‍ദോഗാനൊപ്പമുള്ള ചിത്രം രാഷ്ട്രീയ നിലപാടോ നയപ്രഖ്യാപനമോ അല്ലെന്നും, എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകളും പ്രതിഷേധങ്ങളും പ്രതീക്ഷിച്ചിരുന്നതല്ല. ഇനിയും ജര്‍മനിയുടെ ജഴ്‌സി ഞാന്‍ ധരിക്കുന്നത് അവര്‍ക്കിഷ്ടമല്ലെങ്കില്‍ താന്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും താന്‍ നേടിയ ഗോളുകളെ ഒന്നിനെപ്പോലും വിമര്‍ശകര്‍ ഓര്‍ത്തില്ലെന്നും ഓസില്‍ തുറന്നടിച്ചു.

 

LIVE NEWS - ONLINE

  • 1
    17 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    3 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    23 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു