Saturday, July 21st, 2018

മെസ്സി മാജിക്കില്‍ അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന്

ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആറാം സ്ഥാനാത്തായാണ് അര്‍ജന്റീന ഇന്ന് മത്സരത്തിനെത്തിയത്.

Published On:Oct 11, 2017 | 9:34 am

ക്വിറ്റോ: കാത്തിരുന്ന മെസ്സി മാജിക്ക് ഒരിക്കല്‍ കൂടി തുണയായപ്പോള്‍ അര്‍ജന്റീന റഷ്യന്‍ ലോകകപ്പിലക്ക്. കായിക ലോകം ഉറ്റുനോക്കിയ ജീവന്മരണ പോരാട്ടത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. നിര്‍ണ്ണായക മത്സരത്തില്‍ മെസ്സി നേടിയ ഹാട്രിക് നേട്ടമാണ് രണ്ട് തവണ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ ലോകകപ്പ് യോഗ്യതാ കടമ്പ കടത്തിയത്.
ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആറാം സ്ഥാനാത്തായാണ് അര്‍ജന്റീന ഇന്ന് മത്സരത്തിനെത്തിയത്. ഏറ്റവും മികച്ച നാല് ടീമുകള്‍ മാത്രമാണ് ലോകകപ്പിന് യോഗ്യത നേടുക. 28 പോയന്റോടെ മൂന്നാം സ്ഥാനത്തെത്തിയാണ് അര്‍ജന്റീന ചരിത്രമെഴുതിയത്. അര്‍ജന്റീനയെ കൂടാതെ ബ്രസീല്‍ (41), ഉറുഗ്വായ്(31), കൊളംബിയ എന്നിവരും യോഗ്യത നേടി.
ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്താകുമെന്ന അതിസമ്മര്‍ദ ഘട്ടത്തില്‍ നില്‍ക്കവെ മത്സരം തുടങ്ങി 38 സെകന്റുകള്‍ക്കകം റൊമാരിയോ ഇബ്ര അര്‍ജന്റീനയുടെ വലകുലുക്കി. എന്നാല്‍ 12ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം ചേര്‍ന്ന് ലയണല്‍ മെസ്സി ഗോള്‍ തിരിച്ചടിച്ച് സ്‌കോര്‍ ഒപ്പമെത്തിച്ചു.
20ാം മിനിറ്റില്‍ മെസ്സി വീണ്ടും രക്ഷകനായി അര്‍ജന്റീനക്ക് ലീഡ് നല്‍കി. ഇതിനിടെ കാവല്ലോസ് മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു. അര്‍ജന്റീന ആക്രമണ ഫുട്ബാളിലേക്ക് തിരിഞ്ഞതോടെ ഇക്വഡോര്‍ പ്രതിരോധം പതറിത്തുടങ്ങിയിരുന്നു. ഇതിനിടെ രണ്ട് അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് റഫറിയില്‍ നിന്നും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 62ാം മിനിറ്റില്‍ മെസ്സി തന്റെ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കി ടീമിന് സ്വപ്‌ന തുല്യമായ വിജയം സമ്മാനിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    31 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും