Friday, January 18th, 2019

ദൈവമേ…ഈ മിശിഹായെ  നീ ഇനിയും…

ശനിയാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഫ്രാന്‍സിനെ നേരിടും.

Published On:Jun 27, 2018 | 9:16 am

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: ദൈവമേ ഈ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിറമേകന്‍ നീ എന്നും കൂടെ നില്‍ക്കണേ…നൈജീരിയയുടെ ഹൃദയത്തിലേക്ക് ആദ്യ ഗോള്‍ അടിച്ചു കയറ്റിയപ്പോള്‍ ആകാശത്തേക്ക് കയ്യുയര്‍ത്തി മെസ്സി പ്രര്‍ത്ഥിച്ച വാക്കുകളാണിത്. അതോടെ അര്‍ജന്റീനക്ക് പുനര്‍ജന്മം. ഗ്രൂപ്പ് ഡിയില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തുലാസിലായിരുന്ന അര്‍ജന്റീന നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് അവസാന പതിനാറില്‍ ഇടം നേടിയത്. ലയണല്‍ മെസിയും മാര്‍ക്കസ് റോഹോയുമാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍.മോസസ് നൈജീരിയക്കായി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. മേെറ്റാരു മത്സരത്തില്‍ ഐസ്‌ലന്‍ഡ്1-2ന് ക്രൊയേഷ്യയോട് തോറ്റതും അര്‍ജന്റീനക്ക് അനുഗ്രഹമായി.
ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ എത്തിയത്. 4 പോയിന്റുമായാണ് അര്‍ജന്റീനയുടെ മുന്നേറ്റം. നൈജീരിയയും ഐസ്‌ലന്റും പുറത്തായി.കഴിഞ്ഞ മത്സരത്തിലേതില്‍ നിന്നും വ്യത്യസ്തമായി മെസിയെയും ഹിഗ്വെയിനെയും മുന്നില്‍ നിറുത്തി 442 ശൈലിയാണ് അര്‍ജന്റീനയെ ജോര്‍ജെ സാംപോളി കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരെ തോറ്റ ടീമില്‍ 5 മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങിയത്. വില്ലി കാബറെല്ലോ, സെര്‍ജിയോ അഗ്യൂറോ, സാല്‍വിയോ, അക്യൂന, മെസ എന്നിവര്‍ക്ക് പകരം ഗോള്‍ കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സ്വാലോ ഹിഗ്വെയിന്‍, എവര്‍ ബനേഗ, മാര്‍കസ് റോജോ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംനേടി.അതേസമയം ഐസ്‌ലന്റിനെതിരെ ജയം നേടിയ ടീമില്‍ ഒരു മാറ്റവും വരുത്താതെയാണ് പരിശീലകന്‍ ജര്‍നോട്ട് റോഹര്‍ നൈജീരിയെ കളത്തില്‍ ഇറക്കിയത്.
കഴിഞ്ഞ രണ്ട് മത്സരത്തിലും കണ്ട അര്‍ജന്റീനെയെ ആയിരുന്നില്ല ഇന്നലെ നൈജീരിയക്കെതിരെ കണ്ടത്. ബനേഗയും ഡിമരിയയും കൂടി എത്തിതോടെ ഉണര്‍ന്ന മിഡ്ഫീല്‍ഡിന്റെ മികച്ച പിന്തുണയില്‍ മെസിയെ മുന്‍നിറുത്തി അര്‍ജന്റീന നൈജീരിയന്‍ പോസ്റ്റിലേക്ക് ഇരച്ച് കയറി. 14-ാം മിനിറ്റില്‍ തന്നെ പ്ലേമേക്കര്‍ മെസിയുടെ മാസ്മര ഗോളില്‍ അര്‍ജന്റീന മുന്നിലെത്തി. ബനേഗ നൈജീരിയന്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ക്ലിയര്‍ ചെയ്ത് ഒപ്പമോടിയ ഡിഫന്ററെയും തടയാനെത്തിയ നൈജീരിയന്‍ ഗോളി ഉസോഹോയേയും നിഷ്പ്രഭരാക്കി മെസി വലം കാലുകൊണ്ട് വലയിലാക്കുകയായിരുന്നു. ഈ ലോകകപ്പിലെ നൂറാംഗോളായിരുന്നു ഇത്. തുടര്‍ന്നും അര്‍ജന്റീന ആക്രമണം തുടര്‍ന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി നൈജീരിയ സമനില പിടിച്ചു. പക്ഷേ 86ാം മിനിറ്രില്‍ റോജോയുടെ ക്ലിനിക്കല്‍ ഫിനിഷ് അര്‍ജന്റീനക്ക് ജയം സമ്മാനിക്കുകയായിരുന്നു.

 

 

 

LIVE NEWS - ONLINE

 • 1
  9 hours ago

  എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

 • 2
  10 hours ago

  രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

 • 3
  12 hours ago

  സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

 • 4
  12 hours ago

  അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

 • 5
  14 hours ago

  പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

 • 6
  16 hours ago

  കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

 • 7
  16 hours ago

  ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

 • 8
  17 hours ago

  ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

 • 9
  19 hours ago

  രഞ്ജി ട്രോഫി…