Monday, June 17th, 2019

ദയാവധം നിയമവിധേയമാക്കും മുമ്പ്

          ഇന്ത്യ ഇന്ന് സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ദയാവധം. പല കോണുകളില്‍ നിന്നും ദയാവധത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ഉയരുമ്പോള്‍ ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ചുവരെ അതിനോട് എതിര്‍പ്പും ഉയരുന്നു. ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചത് കഴിഞ്ഞദിവസമാണ്. ഈ വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ ടി.—എസ്. അന്ത്യാര്‍ജുനയെ നിയമിച്ചിട്ടുമുണ്ട്.— എന്നാല്‍, ദയാവധം ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ചീഫ് … Continue reading "ദയാവധം നിയമവിധേയമാക്കും മുമ്പ്"

Published On:Jul 30, 2014 | 11:41 am

Mercy Killing Editorial Full

 

 

 

 

 
ഇന്ത്യ ഇന്ന് സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ദയാവധം. പല കോണുകളില്‍ നിന്നും ദയാവധത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ഉയരുമ്പോള്‍ ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ചുവരെ അതിനോട് എതിര്‍പ്പും ഉയരുന്നു. ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചത് കഴിഞ്ഞദിവസമാണ്. ഈ വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ ടി.—എസ്. അന്ത്യാര്‍ജുനയെ നിയമിച്ചിട്ടുമുണ്ട്.—
എന്നാല്‍, ദയാവധം ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ചീഫ് ജസ്റ്റിസ് ആര്‍.—എം. ലോധ അധ്യക്ഷനായ അഞ്ചംഗബെഞ്ചിനെ അറിയിക്കുയായിരുന്നു. ആത്മഹത്യയുടെ മറ്റൊരു രൂപമാണ് ദയാവധം. രാജ്യത്ത് ആത്മഹത്യ നിയമവിരുദ്ധമാണ്. ദയാവധം അനുവദിച്ചാല്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.—
സന്നദ്ധസംഘടനയായ ‘കോമണ്‍ കേസാണ് ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അതിഗുരുതരമായ അസുഖം ബാധിച്ച് കിടപ്പിലായ വ്യക്തിക്ക് അല്‍പം ആശ്വാസം നല്‍കാന്‍ ഇത് ഉപകരിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരം രോഗികളുടെ കാര്യത്തില്‍ കൃത്രിമജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.—
ഭരണഘടനാപരവും ധാര്‍മികവും മതപരവും വൈദ്യശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ അടങ്ങിയതാണ് വിഷയമെന്നാണ് ഇതേപ്പറ്റിയുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം. ദയാവധത്തിന് അനുമതി നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള വഴികള്‍ എന്തൊക്കെയായിരിക്കണമെന്നും കോടതി ആരാഞ്ഞിട്ടുണ്ട്.—
വേദന കുറച്ച് ജീവിതം അവസാനിപ്പിക്കാനുള്ള മാര്‍ഗമേതാണെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ലോകത്താകമാനം ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഏകാഭിപ്രായം വന്നിട്ടില്ല. ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കകൊണ്ടുമാത്രം അത് നിയമവിധേയമാക്കുന്നത് തടയാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. മുംബൈയില്‍ ബലാത്സംഗത്തെത്തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി ആസ്പത്രിയില്‍ ജീവച്ഛവമായി കഴിയുന്ന അരുണ ഷോണ്‍ബാഗിന് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി മറ്റൊരു ബെഞ്ച് നേരത്തേ തള്ളിയിരുന്നു.—
ലോകരാജ്യങ്ങളില്‍ പലയിടത്തും ദയാവധവുമായി ബന്ധപ്പെട്ട് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ദയാവധം നിയമവിരുദ്ധമാണ്. എന്നാല്‍, ബെല്‍ജിയത്തില്‍ 2002 മുതല്‍ നിയമവിധേയമാക്കിയിട്ടുണ്ട്. ഹോളണ്ടില്‍ രോഗിയുടെ അപേക്ഷ പ്രകാരമുള്ള ജീവിതമവസാനിപ്പിക്കല്‍, ഡോക്ടറല്ലാത്ത മറ്റൊരാളുടെ സഹായത്തോടെയുള്ള ആത്മഹത്യ എന്നിവ അനുവദനീയമാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഡോക്ടറല്ലാത്ത വ്യക്തിയുടെ സഹായത്തോടെയുള്ള രോഗിയുടെ മരണം നിയമവിധേയമാണ്. യു.—എസില്‍ രോഗിയുടെ അറിവോടെയല്ലാത്ത ദയാവധം നിയമവിരുദ്ധമാണ്. എന്നാല്‍, ഒറിഗോണ്‍, വാഷിങ്ടണ്‍, മൊണ്ടാന സ്‌റ്റേറ്റുകളില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള രോഗിയുടെ മരണം അനുവദനീയമാണ്. അതായത് ഡോക്ടറുടെ സാന്നിധ്യത്തില്‍ രോഗി വിഷം ശരീരത്തില്‍ സ്വയം കുത്തിവെക്കണം.
എത്രത്തോളം ദുരിതം അനുഭവിച്ചാണ് മരണത്തോട് മല്ലിട്ടു കിടക്കുന്നതെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ജീവിക്കാനുള്ളൊരു കൊതി മനുഷ്യനുണ്ടാകുമെന്ന് ദയാവധത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ദയാവധം ഒരു സൗജന്യം പോലെ നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ നമ്മള്‍ ആ ആഗ്രഹത്തെയാണ് കൊല്ലുന്നത്. ഒരു കണക്കിന് അതൊരു കൊലപാതകംതന്നെയല്ലേ എന്നും ഇവര്‍ ചോദിക്കുന്നു. ആത്മഹത്യ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് കുറ്റമാണ്. ആത്മഹത്യക്ക് ശ്രമിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം ജീവന്‍ ഇല്ലാതാക്കാന്‍ എടുക്കുന്ന തീരുമാനം പോലും കുറ്റമായി നമ്മുടെ നിയമം കാണുമ്പോള്‍ മറ്റൊരാളുടെ ജീവനെടുക്കാന്‍, അയാള്‍ ഏതൊരവസ്ഥയിലായാലും എടുക്കുന്ന തീരുമാനം അതിനെക്കാള്‍ വലിയ കുറ്റമായേ കരുതാനാവൂ എന്നുമാണ് ഇവരുടെ നിലപാട്.
രോഗപീഡയാല്‍ കഷ്ടപ്പെടുന്ന പലരെയും കാണുമ്പോള്‍ ഈ ജീവന്‍ എടുത്തുകൂടേ എന്നു സഹതപിക്കുന്നവരുണ്ട്. അവരുടെ അവസ്ഥ വേദനാജനകമാണ്, അവരെ പരിചരിക്കുന്നവരുടെയും. എന്നാല്‍ ആ അവസ്ഥയില്‍നിന്നു തിരിച്ചുവരുന്നവരുമുണ്ട് എന്ന സത്യം ബാക്കിയാണ്. ഈ സാഹചര്യത്തില്‍ സാന്ത്വനചികില്‍സയുടെ സാധ്യതകളെപ്പറ്റിയും പലരും ചൂണ്ടിക്കാട്ടുന്നു.
എത്ര കഠിനമായ വേദനയേയും നേരിടാന്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിലെ പരിചരണത്തിലൂടെ സാധിക്കുമെന്ന് ലോകരാഷ്ട്രങ്ങള്‍ വരെ അംഗീകരിച്ച കാര്യമാണ്. പക്ഷെ, ഇന്ത്യയില്‍ ഇപ്പോഴും പാലിയേറ്റീവ് കെയര്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. വേദനസംഹാരികള്‍ നിയമവിധേയമാക്കിയെങ്കിലും പലയിടത്തും അവ ലഭ്യമല്ല. കേരളത്തില്‍ എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ തുറക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല.
ദയാവധത്തിനു മുമ്പ് ഒന്നുകൂടി ചിന്തിക്കുക എന്നതാണ് ആരോഗ്യമേഖലയിലുള്ള പലരും പറയുന്നത്. പാലിയേറ്റീവ് കെയര്‍പോലുള്ള അവസാന നടപടിയും പരാജയപ്പെട്ടാല്‍ മാത്രമേ അതേപ്പറ്റി ചിന്തിക്കുകപോലും ചെയ്യാവൂ. അതിനുമുമ്പ് രോഗപീഡകളില്‍ നിന്നും കഠിനവേദനയില്‍ നിന്നും ദുരിതത്തില്‍ നിന്നും രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താല്‍ക്കാലികമോചനമെങ്കിലും ലഭ്യമാക്കാനാകുമെങ്കില്‍ അതേപ്പറ്റിയാണ് നാം ചിന്തിക്കേണ്ടത്. പക്ഷെ, ഗൗരവകരമായ ഇത്തരം കാര്യങ്ങളിലുള്ള ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നില്ലെന്നതാണ് ദുഃഖകരം.

 

LIVE NEWS - ONLINE

 • 1
  1 hour ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 2
  3 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 3
  3 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 4
  4 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 5
  4 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 6
  4 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 7
  5 hours ago

  യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

 • 8
  5 hours ago

  വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

 • 9
  5 hours ago

  മാഞ്ചസ്റ്ററില്‍ പാക് പട കറങ്ങി വീണു