Friday, August 17th, 2018

പേയിളകിയ പശുക്കള്‍ക്ക് ദയാവധം

പേപ്പട്ടി കടിച്ചതിനെ തുടര്‍ന്നാണത്രെ കഴിഞ്ഞ ദിവസം പശുക്കള്‍ക്ക് പേയിളകിയത്.

Published On:Feb 12, 2018 | 1:58 pm

കണ്ണൂര്‍: പേയിളകിയ രണ്ട് പശുക്കളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി വിഷം കുത്തിവെച്ച് കൊന്നു. ഇന്നലെ വൈകുന്നേരത്തോടെ ചേലോറയിലാണ് രണ്ട് പശുക്കളെ ദയാവധത്തിന് വിധേയമാക്കിയത്. തൊട്ടടുത്ത രണ്ട് വീടുകളിലെ പശുക്കള്‍ക്കാണ് പേയിളകിയത്. പേപ്പട്ടി കടിച്ചതിനെ തുടര്‍ന്നാണത്രെ കഴിഞ്ഞ ദിവസം പശുക്കള്‍ക്ക് പേയിളകിയത്. തുടര്‍ന്ന് വീട്ടുകാര്‍ മൃഗസംരക്ഷണവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പശുവിനെ കൊന്നതോടെ ഇതിന്റെ ചാണകം വാരിയവരുള്‍പ്പെടെ പത്തോളം പേരെ പ്രതിരോധ കുത്തിവെപ്പിനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മടയന്റവിട ശാന്ത(60) കട്ടോളി സുമ(55) സി പി രാജന്‍(50) ശശിധരന്‍(59) പൂന്തോട്ടത്തില്‍ പ്രേമലത(57) ദേവി(80) ടി പി കുഞ്ഞികൃഷ്ണന്‍(65) ഭാര്യ പ്രസന്ന(60) തുടങ്ങിയവരെയാണ് കാലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ പശുക്കളുടെ ഉടമസ്ഥരുമുണ്ട്്. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് തിരുമുറ്റം ചാണകം മെഴുകാന്‍ ഈ പശുക്കളുടെ ചാണകവും ഉപയോഗിച്ചിരുന്നുവത്രെ. ഇതേത്തുടര്‍ന്നാണ് പ്രദേശവാസികള്‍ കൂട്ടത്തോടെ പ്രതിരോധകുത്തിവെപ്പിനെത്തിയത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി