Tuesday, May 21st, 2019

കൊച്ചി തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു

ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്

Published On:Jun 13, 2018 | 9:49 pm

കൊച്ചി: കൊച്ചി തീരത്ത് ചരക്കുകപ്പലിന് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ത്യന്‍ ചരക്കു കപ്പലായ എം.വി. നളിനിയെന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്.
നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരെ രക്ഷിക്കുവാനായി സീകിങ് വിഭാഗത്തില്‍പ്പെട്ട ഹെലിക്കോപ്റ്ററും നാവികസേന തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.
എഞ്ചിന്‍ റൂമില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് കപ്പലിന് തീപിടിച്ചതെന്നാണ് വിവരം. തീപ്പിടിത്തത്തെ തുടര്‍ന്ന് കപ്പലില്‍ വൈദ്യുതി നിലച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം; സുപ്രീം കോടതി

  • 2
    2 hours ago

    വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമമെന്ന് ആരോപണം

  • 3
    2 hours ago

    രാജീവ് ഗാന്ധി രക്തസാക്ഷിത്വം; നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

  • 4
    3 hours ago

    രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അനുസ്മരണം

  • 5
    3 hours ago

    തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന് തീ പിടുത്തം

  • 6
    4 hours ago

    മോദിക്ക് ക്ലീന്‍ ചിറ്റ്; വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ലവാസ

  • 7
    4 hours ago

    മണിരത്‌നം ചിത്രത്തില്‍ വീണ്ടും ഐശ്വര്യ

  • 8
    4 hours ago

    ഹോക്കി ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

  • 9
    4 hours ago

    ഒമാനില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല