Saturday, July 20th, 2019

ബുദ്ധിവികാസമില്ലാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തു : പ്രതി കുറ്റക്കാരന്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്തതും ബുദ്ധിവികാസമില്ലാത്തതുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി. ചിങ്ങവനം പോളച്ചിറ പാലക്കുളം വീട്ടില്‍ തങ്കച്ചനെയാണ്(ജോസഫ്55) കുറ്റക്കാരനെന്നു കണ്ടെത്തിയത്. 2008 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിനു മുന്നിലൂടെ പോയ പെണ്‍കുട്ടിയെ തന്റെ ഭാര്യ വിളിക്കുന്നുവെന്നു പറഞ്ഞു വീടിനുള്ളില്‍ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനായി ടി.വി. ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. ദിവസങ്ങള്‍ക്കുശേഷം സംഭവം കൂട്ടുകാരികളോടു പറഞ്ഞാപ്പോഴാണു വിവരം പുറത്തായത്. പ്രോസിക്യൂഷനുവേണ്ടി … Continue reading "ബുദ്ധിവികാസമില്ലാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തു : പ്രതി കുറ്റക്കാരന്‍"

Published On:Aug 27, 2013 | 5:21 pm

കോട്ടയം: പ്രായപൂര്‍ത്തിയാകാത്തതും ബുദ്ധിവികാസമില്ലാത്തതുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി. ചിങ്ങവനം പോളച്ചിറ പാലക്കുളം വീട്ടില്‍ തങ്കച്ചനെയാണ്(ജോസഫ്55) കുറ്റക്കാരനെന്നു കണ്ടെത്തിയത്. 2008 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ വീടിനു മുന്നിലൂടെ പോയ പെണ്‍കുട്ടിയെ തന്റെ ഭാര്യ വിളിക്കുന്നുവെന്നു പറഞ്ഞു വീടിനുള്ളില്‍ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനായി ടി.വി. ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. ദിവസങ്ങള്‍ക്കുശേഷം സംഭവം കൂട്ടുകാരികളോടു പറഞ്ഞാപ്പോഴാണു വിവരം പുറത്തായത്. പ്രോസിക്യൂഷനുവേണ്ടി കോട്ടയം ജില്ലാ ഗവ. പ്ലീനറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. റോയി ചിറയില്‍ ഹാജരായി.

LIVE NEWS - ONLINE

  • 1
    3 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി