Tuesday, July 16th, 2019

മേലൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള ക്ലബ്ബുകള്‍ക്ക് നേരെ അതിക്രമം

    തലശ്ശേരി: ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മേലൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള ക്ലബ്ബുകള്‍ക്ക് നേരെ അതിക്രമം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മേലൂര്‍ വടക്ക് എ കെ ജി ഭവനും ഇതോടനുബന്ധിച്ചുള്ള വായനശാലക്കും നേരെയാണ് അതിക്രമം നടന്നത്. ഇരുനില കെട്ടിടത്തിന്റെ ചുമരുകള്‍ പൂര്‍ണ്ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. എ കെ ജി ഭവനില്‍ സ്ഥാപിച്ച സി സി ടി വി കേട് വരുത്തിയ ശേഷമാണ് അതിക്രമം. തൊട്ടടുത്തുള്ള ചെഗുവേര … Continue reading "മേലൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള ക്ലബ്ബുകള്‍ക്ക് നേരെ അതിക്രമം"

Published On:Apr 27, 2017 | 2:04 pm

Melur cpm club full

 

 
തലശ്ശേരി: ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മേലൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള ക്ലബ്ബുകള്‍ക്ക് നേരെ അതിക്രമം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മേലൂര്‍ വടക്ക് എ കെ ജി ഭവനും ഇതോടനുബന്ധിച്ചുള്ള വായനശാലക്കും നേരെയാണ് അതിക്രമം നടന്നത്. ഇരുനില കെട്ടിടത്തിന്റെ ചുമരുകള്‍ പൂര്‍ണ്ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. എ കെ ജി ഭവനില്‍ സ്ഥാപിച്ച സി സി ടി വി കേട് വരുത്തിയ ശേഷമാണ് അതിക്രമം. തൊട്ടടുത്തുള്ള ചെഗുവേര ക്ലബ്ബിന് മുന്നിലുള്ള സി പി എം സ്തൂപവും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. കൊടിമരത്തിലും കരിഓയില്‍ ഒഴിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അതിക്രമം. ഇതിനടുത്തുള്ള ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നുമാണ് കരിഓയില്‍ കൊണ്ടുവന്നതെന്നാണ് സൂചനകള്‍. റോഡില്‍ കരിഓയിലിന്റെ പാടുകള്‍ കാണാനുണ്ട്. ഇത് സംബന്ധിച്ച് എ കെ ജി ഭവന്‍ സെക്രട്ടറി ധര്‍മ്മടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരാണിതിന് പിന്നിലെന്നാണ് ആരോപണം.

LIVE NEWS - ONLINE

  • 1
    2 hours ago

    ധോണി വിരമിക്കുമോ ?

  • 2
    2 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 3
    2 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

  • 4
    2 hours ago

    അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

  • 5
    2 hours ago

    തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

  • 6
    2 hours ago

    പൂജാ സൗന്ദര്യത്തിന്റെ രഹസ്യം

  • 7
    16 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 8
    16 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 9
    19 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി