Wednesday, July 17th, 2019

എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

87 അംഗ കശ്മീര്‍ നിയമസഭയില്‍ 28 അംഗങ്ങളാണ് പി.ഡി.പിക്ക് ഉള്ളത്.

Published On:Jul 21, 2018 | 2:59 pm

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ എജന്‍സിയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പി.ഡി.പി എം.എല്‍.എമാരെ സമര്‍ദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. എന്‍.ഐ.എ റെയ്ഡ് ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി എം.എല്‍.എമാരോട് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് മെഹ്ബൂബ ആരോപിക്കുന്നത്. ബി.ജെ.പിയുടെ പേരെടുത്ത് പറയാതെയായിരുന്നു മെഹ്ബൂബയുടെ ആരോപണം.
പി.ഡി.പി എം.എല്‍.എമാരെ പണവും കാബിനറ്റില്‍ സ്ഥാനങ്ങളും നല്‍കുമെന്ന് അറിയിച്ച് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുകയാണെന്ന് മെഹ്ബൂബ പറഞ്ഞു. അതിന് തയാറാകാത്തവരെ എന്‍.ഐ.എ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെഹ്ബൂബ പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ നീക്കം നടക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തിയത്.
പി.ഡി.പിയെ നിങ്ങള്‍ തകര്‍ക്കുകയാണെങ്കില്‍ ബുള്ളറ്റുകളെ പോലും വകവെക്കാതെ പി.ഡി.പിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനുമെല്ലാം വോട്ട് ചെയ്ത ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെ കൂടിയാണ് തകര്‍ക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞു.
87 അംഗ കശ്മീര്‍ നിയമസഭയില്‍ 28 അംഗങ്ങളാണ് പി.ഡി.പിക്ക് ഉള്ളത്. ബി.ജെ.പിക്ക് 25 എം.എല്‍.എമാരുടെയും നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസിനും യഥാക്രമം 15,12 എം.എല്‍.എമാരുണ്ട്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ട് എം.എല്‍.എമാരുടെയും സി.പി.എം, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് ഒരോ എം.എല്‍.എമാരുമുണ്ട്. മൂന്ന് പേര്‍ സ്വതന്ത്ര എം.എല്‍.എമാരാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 2
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 3
    4 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 4
    5 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 5
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 6
    7 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 7
    7 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 8
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 9
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി