Wednesday, November 14th, 2018

ലളിതമായ വിവാഹവസ്ത്രം..എന്നാല്‍ വില ഒന്നരക്കോടിക്ക് മുകളില്‍..!

ഇതില്‍ ഫാബ്രിക്കിന് മാത്രം 78,000 യൂറോ വില വരുന്നുണ്ട്

Published On:May 22, 2018 | 8:17 am

ഹാരി രാജകുമാരന്റെയും മേഗന്റെയും വിവാഹ തീയതി ഉറപ്പിച്ചത് മുതല്‍ മേഗന്‍ ധരിക്കാന്‍ പോകുന്ന വിവാഹ വസ്ത്രത്തെ കുറിച്ചുള്ള ആകാംഷയിലായിരുന്നു ഏവരും. ഗൗണ്‍ ഡിസൈന്‍, വില എന്നിവ എങ്ങനെയായിരിക്കും ചിന്തകള്‍. എന്നാല്‍ തികച്ചും ലളിതമായ രീതിയിലാണ് മേഗന്റെ വിവാഹ വസ്ത്രം.
ഫ്രഞ്ച് ഫാഷന്‍ ഹൗസായ ഷിവാന്‍ഷിയുടെ സില്‍ക്ക് ഗൗണിലാണ് മേഗന്‍ വധുവായി വന്നത്. ഓഫ് ഷോള്‍ഡര്‍ നെക്ലൈനില്‍ ത്രീ ഫോര്‍ത്ത് സ്ലീവില്‍ തയ്യാറാക്കിയ ഗൗണിനൊപ്പം മനോഹരമായ മുഖപടവും. വളരെ അധികം നീളമുള്ളതായിരുന്നു മുഖപടം. കാര്‍ട്ടിയറിന്റെ ബ്രേസ്ലെറ്റും കമ്മലും ക്വീന്‍ മേരിയുടെ ഡയമണ്ട് ടിയാരയും മേഗന്‍ അണിഞ്ഞിരുന്നു. കാണാന്‍ ലളിതമായ വേഷമാണെങ്കിലും ഇതിന്റെ വില കേട്ടാല്‍ ഞെട്ടും. രണ്ടുലക്ഷം യൂറോയാണ് വിവാഹ ഗൗണിന്റെ വില, അതായത്
ഇന്ത്യന്‍ രൂപ ഏകദേശം ഒരു കോടി അറുപതുലക്ഷത്തിന് മുകളില്‍. ഇതില്‍ ഫാബ്രിക്കിന് മാത്രം 78,000 യൂറോ വില വരുന്നുണ്ട്. ഷിവാന്‍ഷിയിലെ ആദ്യ സ്ത്രീ ആര്‍ട്ടിസ്റ്റ് ഡയറക്ടറായ ക്ലെയര്‍ വെയ്റ്റ് കെല്ലര്‍ ആണ് വിവാഹ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

LIVE NEWS - ONLINE

  • 1
    1 min ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 2
    12 mins ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 3
    20 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 4
    22 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 5
    34 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 6
    44 mins ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 7
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 8
    17 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 9
    18 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍