Monday, July 22nd, 2019

ദുരിതാശ്വാസ പ്രവര്‍ത്തനം; തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അവലോകന യോഗം തുടങ്ങി

ജില്ലാ കളക്ടര്‍മാരും ഉന്നത പോലീസ് മേധാവിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Published On:Aug 27, 2018 | 12:20 pm

തിരു: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ആരംഭിച്ചു. ജില്ലാ കളക്ടര്‍മാരും ഉന്നത പോലീസ് മേധാവിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും പുനര്‍നിര്‍മാണങ്ങളുടെയും പുരോഗതിയാണ് അവലോകന യോഗത്തിലെ ചര്‍ച്ചാ വിഷയം. പ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിസ്ഥിതിയ്ക്ക് പ്രധാന്യം നല്‍കുന്ന നയങ്ങളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചത്. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്നും മലയാളികള്‍ ഒരുമാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം കരകയറുമെന്നും തുക പലഗഡുക്കളായി നല്‍കിയാല്‍ മതിയെന്നും പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ടാകുമെന്നും എല്ലാവരുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ദുരിതബാധിതരെ സഹായിക്കേണ്ട എല്ലാ നടപടികളും സഹായങ്ങളും സ്വീകരിക്കുമെന്നും നിലവിലെ ആശയക്കുഴപ്പങ്ങള്‍ മാറുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    12 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    13 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    13 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    13 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    15 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    15 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു