Thursday, April 25th, 2019

മീശ നിരോധിക്കില്ല: സുപ്രീം കോടതി

എഴുത്തുകാരന്റെ ഭാവനയെയും ചിന്താശേഷിയെയും ബഹുമാനിക്കണം

Published On:Sep 5, 2018 | 11:43 am

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
പുസ്തകത്തിന്റെ ഒരുഭാഗം മാത്രം എടുത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. എഴുത്തുകാരന്റെ ഭാവനയെയും ചിന്താശേഷിയെയും ബഹുമാനിക്കേണ്ടതുണ്ട്. രണ്ടു കഥാ പാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളായിട്ടാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നോവലില്‍ പറഞ്ഞിരിക്കുന്നത്. അത് എഴുത്തുകാരന്റെ ഭാവന മാത്രമാണ്. അതിനെ ആ രീതിയില്‍ കാണണമെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്.
ഇന്ത്യന്‍ ശിക്ഷാനിയമം 292 പ്രകാരമുള്ള അശ്ലീലമുണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്നത് പരിഗണിക്കാനാവൂ. ഭാവനാപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. പുസ്തകം നിരോധിക്കുന്നത് സ്വതന്ത്ര ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. രണ്ടു പാരഗ്രാഫുകള്‍ ചൂണ്ടിക്കാട്ടി പുസ്തകം തന്നെ ചവറ്റുകൊട്ടയിലേക്കെറിയാനാണ് ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന നോവലിലെ പരാമര്‍ശങ്ങളെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സ്വദേശി എന്‍.രാധാകൃഷ്ണനാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
കേന്ദ്ര, കേരള, ഡല്‍ഹി സര്‍ക്കാരുകള്‍, മാതൃഭൂമി എന്നിവയെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹരജി. ആവിഷ്‌കാര സ്വാതന്ത്യത്തെ തടയാനാവില്ലെന്ന് വാദിച്ച് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ എതിര്‍ത്തിരുന്നു.
ഈ രാജ്യത്തുള്ള ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥയിലുമുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് നോവലിസ്റ്റ് എസ്.ഹരീഷ് പ്രതികരിച്ചു. എനിക്ക് മാത്രമല്ല കേരളത്തിലെ വളര്‍ന്നുവരുന്ന എഴുത്താകാര്‍ക്കടക്കം ഈ വിധിയൊരു ഊര്‍ജമാകുമെന്നും വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    8 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    9 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    12 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    16 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍