Wednesday, September 19th, 2018

മെഡി.ലാബില്‍ വന്‍ തീപിടുത്തം

ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Published On:Sep 3, 2018 | 2:57 pm

തലശ്ശേരി: പാനൂര്‍ മുത്താറി പീടികയിലെ മെഡിക്കല്‍ സ്ഥാപനം തീപിടിച്ച് കത്തിയമര്‍ന്നു. മൊകേരി പഞ്ചായത്ത് ആറാം വാര്‍ഡിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നസ്ല മെഡിക്കല്‍ ലാബാണ് കത്തി നശിച്ചത്. ചെണ്ടയാട് സ്വദേശി കണ്ണോത്ത് വീട്ടില്‍ ഇബ്രാഹിമിന്റേതാണ് കെട്ടിടം.
തൂവക്കുന്നിലെ കോങ്ങാട്ട് വീട്ടില്‍ ഹുസൈന്‍, നാസര്‍ എന്നിവരാണ് മെഡിക്കല്‍ ലാബ് നടത്തുന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്. ഫ്രിഡ്ജില്‍ നിന്നുള്ള ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്ന് അനുമാനിക്കുന്നു. വിവരമറിഞ്ഞ് അഗ്‌നിശമനസേന സ്ഥലത്തെത്തുമ്പോള്‍ തീ ആളി കത്തികൊണ്ടിരിക്കുകയായിരുന്നു.
സേനാംഗങ്ങളുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ തീ പടരുന്നത് ഒഴിവാക്കാനായി. ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, പ്രിന്റര്‍, ഇന്‍വേര്‍ട്ടര്‍, മെഡിസിന്‍സ്, ഫാനുകള്‍, ഫിക്‌സഡ് ഷെല്‍ഫ് തുടങ്ങിയവ കത്തി നശിച്ചു. ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പാനൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌റ്റേഷന്‍ ഓഫീസര്‍ കെ രാജീവന്റെ നേത്യത്വത്തില്‍ രണ്ട് യൂണിറ്റ് 45 മിനുട്ടിലധികം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍ പി ശ്രീധരന്‍, ലീഡിംഗ് ഫയര്‍മാന്‍ ഒ കെ രജീഷ് എന്നിവര്‍ നേത്യത്വം നല്‍കി.

 

LIVE NEWS - ONLINE

  • 1
    34 mins ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    2 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    4 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    5 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    5 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍