Friday, November 16th, 2018

മരുന്ന് ക്ഷാമം; രോഗികള്‍ വലയുന്നു

കളമശ്ശേരി: കൊച്ചി മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ മരുന്നില്ലാത്തത്് രോഗികളെ ദുരുതത്തിലാക്കുന്നു. എന്നാല്‍ സ്‌റ്റോക്കുണ്ടായിട്ടും ആവശ്യക്കാര്‍ക്ക് മരുന്ന് നല്‍കാതെ പറഞ്ഞയക്കുന്നതായാണ് ആരോപണമുണ്ട്. എല്ലാ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും മൂത്രാശയ സംബന്ധമായ അസുഖത്തിന് നല്‍കുന്ന വെല്‍റ്റാന്‍ 0.4 എം.ജി മരുന്ന് മെഡിക്കല്‍ കോളജില്‍ രണ്ടുമാസമായി ലഭിക്കുന്നില്ല. ഇതിനുപകരം യുറിമാക്‌സ് ആണ് കുറിച്ചുനല്‍കിവരുന്നത്.എന്നാല്‍, ഇത് അധികൃതര്‍ നല്‍കുന്നുമില്ല. ഇത് പുറമേയുള്ള മെഡിക്കല്‍ ഷോപ്പുകാരെ സഹായിക്കാനാണെന്നാണ് ആക്ഷേപം. എന്നാല്‍, മെല്‍റ്റാണ്‍ മരുന്നിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും സ്‌റ്റോക്കില്ലാത്തതാണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഐ.പി, ഒ.പി ഫാര്‍മസികളിലെ … Continue reading "മരുന്ന് ക്ഷാമം; രോഗികള്‍ വലയുന്നു"

Published On:Aug 16, 2013 | 4:34 pm

കളമശ്ശേരി: കൊച്ചി മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ മരുന്നില്ലാത്തത്് രോഗികളെ ദുരുതത്തിലാക്കുന്നു. എന്നാല്‍ സ്‌റ്റോക്കുണ്ടായിട്ടും ആവശ്യക്കാര്‍ക്ക് മരുന്ന് നല്‍കാതെ പറഞ്ഞയക്കുന്നതായാണ് ആരോപണമുണ്ട്. എല്ലാ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും മൂത്രാശയ സംബന്ധമായ അസുഖത്തിന് നല്‍കുന്ന വെല്‍റ്റാന്‍ 0.4 എം.ജി മരുന്ന് മെഡിക്കല്‍ കോളജില്‍ രണ്ടുമാസമായി ലഭിക്കുന്നില്ല. ഇതിനുപകരം യുറിമാക്‌സ് ആണ് കുറിച്ചുനല്‍കിവരുന്നത്.എന്നാല്‍, ഇത് അധികൃതര്‍ നല്‍കുന്നുമില്ല. ഇത് പുറമേയുള്ള മെഡിക്കല്‍ ഷോപ്പുകാരെ സഹായിക്കാനാണെന്നാണ് ആക്ഷേപം. എന്നാല്‍, മെല്‍റ്റാണ്‍ മരുന്നിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും സ്‌റ്റോക്കില്ലാത്തതാണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഐ.പി, ഒ.പി ഫാര്‍മസികളിലെ കുറവുള്ള മരുന്നുകള്‍ സ്‌റ്റോറില്‍നിന്ന് ജീവനക്കാര്‍ എടുക്കാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അടുത്തിടെ കൊച്ചി മെഡിക്കല്‍ കോളജ് ഫാര്‍മസി കേന്ദ്രീകരിച്ച് നടന്ന വന്‍ വെട്ടിപ്പ് പുറത്തുവന്നിരുന്നു.
ഇതിന്റെ പേരില്‍ ചിലര്‍ക്കെതിരെ കടുത്ത നടപടിയും വന്നിരുന്നു. ഇതിനെതുടര്‍ന്നുള്ള ചിലരുടെ മെല്ലെപ്പോക്കു നയമാണ് മരുന്ന് ലഭിക്കാത്തതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

 

LIVE NEWS - ONLINE

  • 1
    4 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം