Saturday, April 20th, 2019

മരുന്നുവില: അട്ടിമറി ശ്രമം തടയും: മന്ത്രി ശിവകുമാര്‍

  തിരു: മരുന്നുവില നിയന്ത്രണം അട്ടിമറിക്കാനുള്ള ശ്രമം തടയുമെന്നും ഇതിനായി കൂടുതല്‍ സ്‌ക്വാഡുകളെ വിന്യസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ജനങ്ങള്‍ക്ക് കുറഞ്ഞവിലക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് വാര്‍ത്താലേഖകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മൊത്തവിതരണ സ്ഥാപനങ്ങളില്‍ ആവശ്യാനുസരണം മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ ജില്ലകളിലുമുള്ള മെഡിക്കല്‍ ഷോപ്പുകളിലും മരുന്നിന്റെ ലഭ്യത വിലയിരുത്തുന്നുണ്ട്. വിവിധകാര്യങ്ങളില്‍ വീഴ്ച വരുത്തിയ മെഡിക്കല്‍ഷോപ്പുകള്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആകെ 348 മരുന്നുകള്‍ക്കാണ് വിലനിയന്ത്രണം … Continue reading "മരുന്നുവില: അട്ടിമറി ശ്രമം തടയും: മന്ത്രി ശിവകുമാര്‍"

Published On:Aug 9, 2013 | 12:19 pm

medicine

 

തിരു: മരുന്നുവില നിയന്ത്രണം അട്ടിമറിക്കാനുള്ള ശ്രമം തടയുമെന്നും ഇതിനായി കൂടുതല്‍ സ്‌ക്വാഡുകളെ വിന്യസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ജനങ്ങള്‍ക്ക് കുറഞ്ഞവിലക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് വാര്‍ത്താലേഖകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
മൊത്തവിതരണ സ്ഥാപനങ്ങളില്‍ ആവശ്യാനുസരണം മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ ജില്ലകളിലുമുള്ള മെഡിക്കല്‍ ഷോപ്പുകളിലും മരുന്നിന്റെ ലഭ്യത വിലയിരുത്തുന്നുണ്ട്. വിവിധകാര്യങ്ങളില്‍ വീഴ്ച വരുത്തിയ മെഡിക്കല്‍ഷോപ്പുകള്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ആകെ 348 മരുന്നുകള്‍ക്കാണ് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 293 മരുന്നുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവയുടെ വിലനിയന്ത്രണം അഞ്ച് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ഇതിനകം 191 മരുന്നുകള്‍ക്ക് വിപണിയില്‍ വിലക്കുറവ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മൂന്നാംഘട്ടമായി ആഗസ്ത് 12 ന് 51 മരുന്നുകള്‍ക്കുകൂടി വില കുറയും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍www.dc.kerala.gov.in, www.nppaindia.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

LIVE NEWS - ONLINE

  • 1
    5 mins ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    4 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    4 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും