Monday, March 19th, 2018

മരുന്ന് വില കുറക്കാന്‍ നടപടി വേണം

മരുന്ന് വില കൂടിക്കൊണ്ടിരിക്കുന്നു. വര്‍ധിച്ചുവരുന്ന ജീവിത ചെലവിനോടൊപ്പം ചികിത്സാചെലവും കൂടി വര്‍ധിച്ചുവരുന്നതോടെ സാധാരണക്കാരുടെ ജീവിതം വഴിമുട്ടുകയാണ്. മരുന്ന് വില കുറക്കാനുള്ള സര്‍ക്കാര്‍ നടപടികളൊന്നും ഫലപ്രദമാവുന്നില്ല. നിലവിലുള്ള ഔഷധ നയത്തില്‍ ഭേദഗതികള്‍ വരുത്തി മരുന്ന് വില കുറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ ഫലം ജനങ്ങളിലെത്തുന്നില്ല. സംസ്ഥാനത്ത് മരുന്നുകള്‍ വിതരണം ചെയ്യുന്നത് കുത്തകകളാണ്. മരുന്നിന്റെ യഥാര്‍ത്ഥ വില നിര്‍മ്മാതാക്കള്‍ക്ക് മാത്രമെ അറിയൂ. മരുന്നു കടയിലെത്തുന്ന രോഗികള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് മരുന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയ വില മാത്രമെ അറിയൂ. ഒരേ മരുന്ന് നിരവധി … Continue reading "മരുന്ന് വില കുറക്കാന്‍ നടപടി വേണം"

Published On:Oct 11, 2017 | 2:29 pm

മരുന്ന് വില കൂടിക്കൊണ്ടിരിക്കുന്നു. വര്‍ധിച്ചുവരുന്ന ജീവിത ചെലവിനോടൊപ്പം ചികിത്സാചെലവും കൂടി വര്‍ധിച്ചുവരുന്നതോടെ സാധാരണക്കാരുടെ ജീവിതം വഴിമുട്ടുകയാണ്. മരുന്ന് വില കുറക്കാനുള്ള സര്‍ക്കാര്‍ നടപടികളൊന്നും ഫലപ്രദമാവുന്നില്ല. നിലവിലുള്ള ഔഷധ നയത്തില്‍ ഭേദഗതികള്‍ വരുത്തി മരുന്ന് വില കുറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ ഫലം ജനങ്ങളിലെത്തുന്നില്ല. സംസ്ഥാനത്ത് മരുന്നുകള്‍ വിതരണം ചെയ്യുന്നത് കുത്തകകളാണ്. മരുന്നിന്റെ യഥാര്‍ത്ഥ വില നിര്‍മ്മാതാക്കള്‍ക്ക് മാത്രമെ അറിയൂ. മരുന്നു കടയിലെത്തുന്ന രോഗികള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് മരുന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയ വില മാത്രമെ അറിയൂ. ഒരേ മരുന്ന് നിരവധി കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഓരോന്നിനും ഓരോ വിലയാണ്. കടക്കാര്‍ ഒരേ മരുന്നുകള്‍ 20 ശതമാനത്തിനും 10 ശതമാനത്തിനും ലാഭത്തില്‍ വില്‍ക്കുന്നുണ്ട്. അപ്പോള്‍ യഥാര്‍ത്ഥ വില എത്രയായിരിക്കും.? അഞ്ച് രൂപയില്‍ താഴെ മാത്രം നിര്‍മ്മാണ ചെലവ് വരുന്ന മരുന്നുകള്‍ക്ക് നാലും അഞ്ചും ഇരട്ടി വില നല്‍കേണ്ടിവരുന്ന അവസ്ഥയാണിപ്പോഴുള്ളത്. മരുന്നുകളുടെ വിലയില്‍ ഏതൊക്കെ ഘടകങ്ങളാണ് ഉള്‍പ്പെടുമെന്ന കാര്യം ഇതിന്റെ ഉല്‍പാദന വിപണന മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കെ അറിയൂ. തൊഴില്‍ മേഖലയില്‍ സാമാന്യം ഭേദപ്പെട്ട നിലവാരമുള്ള മരുന്ന് വിതരണ രംഗത്തുള്ളവര്‍ കൂടുതല്‍ ആനുകൂല്യങ്ങളും സമ്മാനങ്ങളും ഡോക്ടര്‍മാര്‍ക്കും മൊത്ത വിതരണക്കാര്‍ക്കും നല്‍കി വിപണി കീഴടക്കാനുള്ള ശ്രമത്തില്‍ പ്രയാസപ്പെടുന്നത് നിര്‍ധനരായ രോഗികളാണ്. മേന്മയുള്ളതും ഇല്ലാത്തതുമായ മരുന്നുകള്‍ ഏതെന്ന് തിരിച്ചറിയാന്‍ പോലും പൊതുജനത്തിനാകുന്നില്ല. അസുഖം മാറാതെ വരുമ്പോള്‍ മറ്റ് കമ്പനികളുടെ ഇതേ മരുന്ന് മാറ്റി നല്‍കുകയാണ് ഡോക്ടര്‍മാര്‍. മരുന്നുകളുടെ വില കുറക്കാന്‍ ഇ ഫാര്‍മസികള്‍ ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്.
സംസ്ഥാനത്തെ ചില ചില്ലറ വ്യാപാരികള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങുന്നുണ്ട്. ഇവയില്‍ പലതിനും ബില്ലുകളില്ല എന്ന പോരായ്മ ഇതുവഴി ഇല്ലാതാകും. ഇ ഫാര്‍മസി നിലവില്‍ വരുന്നതിനുള്ള നിയമത്തിന്റെ കരട് രൂപമായിട്ടുണ്ട്. ഇ ഫാര്‍മസി ഇടപാടുകള്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ മാത്രമായിരിക്കും. പുതിയ നയം രൂപീകരിച്ച് നടപ്പിലാവുമ്പോള്‍ വില്‍പനാനുമതി, വിതരണ വ്യവസ്ഥകള്‍, കുറിപ്പടിയുടെ അനിവാര്യത, ശിക്ഷാ നടപടികള്‍, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ സുതാര്യമാകും. മയക്കുമരുന്ന്, ലഹരിമരുന്ന്, ഉറക്കമരുന്ന് എന്നിവ വില്‍ക്കുന്നതിനും നിയന്ത്രണമുണ്ടാകും. ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറക്കാനുള്ള പുതിയ നയം എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കാന്‍ നടപടി വേണം.

LIVE NEWS - ONLINE

 • 1
  2 hours ago

  ചന്ദ്രശേഖര്‍ റാവുവും മമതയും കൂടിക്കാഴ്ച നടത്തി

 • 2
  2 hours ago

  2ജി സ്പെക്ട്രം അഴിമതി: പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍

 • 3
  5 hours ago

  മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 4
  5 hours ago

  മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 5
  8 hours ago

  കാലിത്തീറ്റ കുംഭ കോണം; നാലാം കേസിലും ലാലു കുറ്റക്കാരന്‍

 • 6
  8 hours ago

  ഇത് താന്‍ടാ പോലീസ്

 • 7
  9 hours ago

  സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കഠിന തടവും പിഴയും

 • 8
  9 hours ago

  പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

 • 9
  9 hours ago

  ബഹളം; പാര്‍ല്ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു