Thursday, June 20th, 2019

അവശ്യമരുന്നുപട്ടിക പുതുക്കാന്‍ നടപടി

      തിരു: മരുന്നുകള്‍ക്ക് വിലനിയന്ത്രണം കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ അവശ്യമരുന്നുപട്ടിക പുതുക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ അതോറിറ്റി നടപടി തുടങ്ങി. വിലനിയന്ത്രണ പട്ടികയിലുള്ള പല മരുന്നുകളും ഇപ്പോള്‍ വിപണിയിലില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് അവശ്യമരുന്നുപട്ടിക പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചത്. വിലനിയന്ത്രണം നിരീക്ഷിക്കുന്ന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അവശ്യമരുന്നുപട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഫാര്‍മസ്യൂട്ടിക്കല്‍വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതോടൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സമര്‍പ്പിച്ച ശുപാര്‍ശപ്രകാരമാണ് ആരോഗ്യമന്ത്രാലയം പുതിയ മരുന്നുപട്ടികക്ക് നടപടി തുടങ്ങിയത്. ഈ വര്‍ഷം ജൂലായിലാണ് ഘട്ടംഘട്ടമായി 348 ഇനം മരുന്നുകള്‍ക്ക് … Continue reading "അവശ്യമരുന്നുപട്ടിക പുതുക്കാന്‍ നടപടി"

Published On:Nov 9, 2013 | 2:01 pm

medicine

 

 

 
തിരു: മരുന്നുകള്‍ക്ക് വിലനിയന്ത്രണം കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ അവശ്യമരുന്നുപട്ടിക പുതുക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ അതോറിറ്റി നടപടി തുടങ്ങി. വിലനിയന്ത്രണ പട്ടികയിലുള്ള പല മരുന്നുകളും ഇപ്പോള്‍ വിപണിയിലില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് അവശ്യമരുന്നുപട്ടിക പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചത്. വിലനിയന്ത്രണം നിരീക്ഷിക്കുന്ന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അവശ്യമരുന്നുപട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഫാര്‍മസ്യൂട്ടിക്കല്‍വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതോടൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സമര്‍പ്പിച്ച ശുപാര്‍ശപ്രകാരമാണ് ആരോഗ്യമന്ത്രാലയം പുതിയ മരുന്നുപട്ടികക്ക് നടപടി തുടങ്ങിയത്.
ഈ വര്‍ഷം ജൂലായിലാണ് ഘട്ടംഘട്ടമായി 348 ഇനം മരുന്നുകള്‍ക്ക് വില നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. വിപണിവിലയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഔഷധവിലനിയന്ത്രണ അതോറിറ്റി മരുന്നുവില പുതുക്കി നിശ്ചയിച്ചത്. ഒരുവര്‍ഷത്തിന് ശേഷം വില പുതുക്കി നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അവകാശവും നല്‍കിയിട്ടുണ്ട്. പല മരുന്നുകളുടെയും ഡോസേജും മറ്റും വ്യക്തമാക്കിയില്ലെന്നതടക്കം ഒട്ടേറെ ന്യൂനതകള്‍ നിയന്ത്രണപ്പട്ടികയെക്കുറിച്ച് ആരോപിക്കപ്പെട്ടിരുന്നു. ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ വേണം മരുന്നുവില ഉയര്‍ത്താനെന്നും ഈ രംഗത്തുള്ള സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 348 ഇനം മരുന്നുകള്‍ക്ക് വിലനിയന്ത്രണം കൊണ്ടുവന്നതിന്റെ ഫലമായി വിപണിയില്‍ ലഭ്യമായ ഏതാണ്ട് 652 മരുന്നുകള്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ വില കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പട്ടികയില്‍പെട്ട നൂറോളം മരുന്നുകളോ അവയുടെ വിലവിവരമോ ഇപ്പോള്‍ വിപണിയിലില്ലെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി കണ്ടെത്തിയിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    8 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന