Wednesday, January 23rd, 2019

മരുന്ന് ബഹിഷ്‌കരണം ശക്തമായി നേരിടുമെന്ന് ; എന്‍ പി പി എ

ന്യൂഡല്‍ഹി: മരുന്ന് ബഹിഷ്‌കരണം ശക്തമായി നേരിടുമെന്ന് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി. മരുന്ന് ബഹിഷ്‌കരണവുമായി ശക്തമായി മുന്നോട്ട് പേകുമെന്ന് വ്യക്തമാക്കി മരുന്ന് കമ്പനികളുടെ കോണ്‍ഫെഡറേഷനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും എന്‍ പി പി അതോറിറ്റി കത്തയച്ചു. ഈ മാസം 13ന് അയച്ച കത്തിലാണ്, കേരളത്തിലും രാജ്യത്തിലെ മറ്റ് പലയിടങ്ങളിലും മരുന്ന് ഉപരോധം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു എന്‍ പി പി എ വ്യക്തമാക്കി കത്തയച്ചത്. അവശ്യസാധന നിയമമനുസരിച്ച് മരുന്നുകള്‍ വില്‍ക്കാതിരിക്കുന്നത്, സ്്‌റ്റോക്ക് ചെയ്യാത്തത് എന്നിവ കുറ്റകരമാണ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ … Continue reading "മരുന്ന് ബഹിഷ്‌കരണം ശക്തമായി നേരിടുമെന്ന് ; എന്‍ പി പി എ"

Published On:Sep 27, 2013 | 11:15 am

ന്യൂഡല്‍ഹി: മരുന്ന് ബഹിഷ്‌കരണം ശക്തമായി നേരിടുമെന്ന് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി. മരുന്ന് ബഹിഷ്‌കരണവുമായി ശക്തമായി മുന്നോട്ട് പേകുമെന്ന് വ്യക്തമാക്കി മരുന്ന് കമ്പനികളുടെ കോണ്‍ഫെഡറേഷനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും എന്‍ പി പി അതോറിറ്റി കത്തയച്ചു. ഈ മാസം 13ന് അയച്ച കത്തിലാണ്, കേരളത്തിലും രാജ്യത്തിലെ മറ്റ് പലയിടങ്ങളിലും മരുന്ന് ഉപരോധം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു എന്‍ പി പി എ വ്യക്തമാക്കി കത്തയച്ചത്. അവശ്യസാധന നിയമമനുസരിച്ച് മരുന്നുകള്‍ വില്‍ക്കാതിരിക്കുന്നത്, സ്്‌റ്റോക്ക് ചെയ്യാത്തത് എന്നിവ കുറ്റകരമാണ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും എന്‍ പി പി എ നിര്‍ദേശിച്ചു. എന്നാല്‍ ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്റെ അനൗദ്യോഗിക ഉപരോധം ശ്രദ്ധയില്‍പ്പെട്ടതായോ നടപടി കൈക്കൊണ്ടതായോ ഇതുവരെ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും അറിയിച്ചിട്ടില്ല. സിപ്ല, ഗ്ഌസ്‌കോ, മാന്‍കൈന്‍ഡ് എന്നീ കമ്പനികളുടെ മരുന്നുകള്‍ ബഹിഷ്‌ക്കരിക്കാന്‍ എ കെ സി ഡി എ തീരുമാനിച്ചിരുന്നു. എന്‍ പി പി എ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 349 മരുന്നുകളുടെ വില കമ്പനികള്‍ കുറച്ചിരുന്നു. ഇതോടെ മൊത്ത വിതരണക്കാരുടെ കമ്മിഷന്‍ തുക 20 ല്‍ നിന്ന് 18 ശതമാനമായും ചില്ലറ വ്യാപാരികളുടേത് 10 ല്‍ നിന്ന് എട്ടു ശതമാനമായും കുറച്ചിരുന്നു. തുടര്‍ന്നാണ് എ കെ സി ഡി എ മരുന്നുകള്‍ ബഹിഷ്‌ക്കരിക്കാന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍