തിരുനെല്ലി : മെഡിക്കല്‍ സീറ്റുകള്‍ വാഗ്ദാനം ചെയത് ആറു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കവിതാ പിള്ളയെ പോലീസ് പിടികൂടി. തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള അംബികാ ലോഡ്ജില്‍ കഴിയവെയാണ് കവിതാ പിള്ളയെ തിരുനെല്ലി എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരെ പ്രാഥമിക ചോദ്യെ ചെയ്യലിനു ശേഷം മാനന്തവാടി ഡിവൈ എസ് പി ഓഫീസിലേക്ക് കൊണ്ടു പോകും. അഞ്ചു ദിവസമായി ഇവര്‍ ഇവിടെ താമസിക്കുകയായിരുന്നുവത്രെ. തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള പാരമ്പര്യ ആദിവാസി വൈദ്യനായ വെള്ളന് എന്നയാളുടെ … Continue reading "മെഡിക്കല്‍ സീറ്റ് തട്ടിപ്പ് : മുഖ്യപ്രതി കവിതാ പിള്ള പിടിയില്‍"
തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള പാരമ്പര്യ ആദിവാസി വൈദ്യനായ വെള്ളന് എന്നയാളുടെ അടുത്ത് ഉഴിച്ചല്‍ നടത്തിവരുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് സൂത്രത്തില്‍ എത്തിയ തിരുനെല്ലി എസ് ഐയും സംഘവും ഇവരെ പിടികൂടുകയായിരുന്നു. പ്രദേശവാസികള്‍ സംഭവം അറിയുന്നതിന് മുമ്പ് തന്നെ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.
ആലപ്പുഴ തലവടി സ്വദേശിനിയായ കവിതാ പിള്ള നടത്തിയ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം വിശദമായ ചോദ്യം ചെയ്യലില്‍ പുറത്തുവരുമെന്നാണ് സൂചന. പണം നഷ്ടപ്പെട്ട പലരും ഇനിയും പരാതിയുമായി വരാനിടയുണ്ടെന്നാണ് പോലീസ് കരുതുന്നത്. തിരുവനന്തപുരം സ്വദേ്ശി സൈനുലാബ്ദ്ന്റെ മകള്‍ക്ക് അമൃത മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 24 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ കവിതാ പിള്ള സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് തള്ളിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കവിതാ പിള്ളയുടെ ഡ്രൈവര്‍ മുഹമ്മദ് അല്‍ത്താഫിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
രാജ്യം വിട്ടു പോകാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ഇവര്‍ക്കായി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.