Saturday, February 23rd, 2019

മെഡിക്കല്‍ പിജി, ഡെന്റല്‍ പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

      രാജ്യവ്യാപകമായി അടുത്ത അധ്യയനവര്‍ഷം മെഡിക്കല്‍ പിജി, ഡെന്റല്‍ പിജി പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന നീറ്റ് പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. മെഡിക്കല്‍ പിജി (എംഡി/എംഎസ്/പിജി ഡിപ്‌ളോമ കോഴ്‌സുകളില്‍) പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-നീറ്റ് -പിജി ഡിസംബര്‍ അഞ്ചിനും 13നുമിടയില്‍ നടത്തും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സാണ് പരീക്ഷ നടത്തുന്നത്. 41 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. എംബിബിഎസ് പാസായിരിക്കണം. മെഡിക്കല്‍ കൌണ്‍സില്‍ രജിസ്‌ട്രേഷനും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കണം. 2017 … Continue reading "മെഡിക്കല്‍ പിജി, ഡെന്റല്‍ പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു"

Published On:Sep 27, 2016 | 12:52 pm

Medical Exam Full

 

 

 

രാജ്യവ്യാപകമായി അടുത്ത അധ്യയനവര്‍ഷം മെഡിക്കല്‍ പിജി, ഡെന്റല്‍ പിജി പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന നീറ്റ് പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി.
മെഡിക്കല്‍ പിജി (എംഡി/എംഎസ്/പിജി ഡിപ്‌ളോമ കോഴ്‌സുകളില്‍) പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-നീറ്റ് -പിജി ഡിസംബര്‍ അഞ്ചിനും 13നുമിടയില്‍ നടത്തും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സാണ് പരീക്ഷ നടത്തുന്നത്. 41 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
എംബിബിഎസ് പാസായിരിക്കണം. മെഡിക്കല്‍ കൌണ്‍സില്‍ രജിസ്‌ട്രേഷനും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കണം. 2017 മാര്‍ച്ച് 31നുമുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
മെഡിക്കല്‍ പിജിക്ക് അടുത്ത അധ്യയനവര്‍ഷംമുതല്‍ മറ്റു പ്രവേശനപരീക്ഷകള്‍ക്ക് സാധുതയില്ല. പരീക്ഷക്ക് അപേക്ഷാഫീസ് 3750 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 2750 രൂപ. www.nbe.edu.in വെബ്‌സൈറ്റിലൂടെ സെപ്തംബര്‍ 26മുതല്‍ ഒക്ടോബര്‍ 31വരെ രജിസ്‌ട്രേഷന്‍ നടത്താം.
എംഡിഎസ് കോഴ്‌സില്‍ പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-നീറ്റ് എംഡിഎസ് നവംബര്‍ 30നും ഡിസംബര്‍ മൂന്നിനുമിടയില്‍ നടത്തും. 41 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഡെന്റല്‍ പിജിക്കും അടുത്ത അധ്യയനവര്‍ഷംമുതല്‍ മറ്റു പ്രവേശനപരീക്ഷകള്‍ക്ക് സാധുതയില്ല.
ഡെന്റല്‍ പിജി നീറ്റിന് ബിഡിഎസാണ് യോഗ്യത. ഡെന്റല്‍ കൌണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം. 2017 മാര്‍ച്ച് 31നുമുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 3750 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 2750 രൂപ.
പരീക്ഷക്ക് www.nbe.edu.in വെബ്‌സൈറ്റിലൂടെ സെപ്തംബര്‍ 26മുതല്‍ ഒക്ടോബര്‍ 31വരെ അപേക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    9 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    10 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    11 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം