Friday, July 19th, 2019

മെഡിക്കല്‍ ഉപകരണങ്ങള്‍ ഗുണനിലവാരമുള്ളതായിരിക്കണം

അലോപ്പതി മരുന്നുകളുടെ ഉപയോഗംമൂലം പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടവര്‍ നിരവധിയാണ്. വേദനസംഹാരി ഗുളികകളും ആന്റിബയോട്ടിക്കുകളും കഴിച്ചപ്പോള്‍ അത് ശരീരത്തിലെ മറ്റ് അവയവങ്ങളെ കൂടി ബാധിക്കുകയും ശരീരത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുകയുമാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യത്തിന് ഹാനികരമായ നിരവധി മരുന്നുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ പേരുകളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയും പുതിയ മറ്റെന്തെങ്കിലും ഘടകങ്ങള്‍ ചേര്‍ത്തും മരുന്നിന്റെ പേര് മാറ്റി വീണ്ടും ഇവ വിപണിയില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിരോധിത മരുന്നുകളുടെ വില്‍പന വഴി കോടികളാണ് സ്വകാര്യ മരുന്നുല്‍പാദകരും വിതരണക്കാരും … Continue reading "മെഡിക്കല്‍ ഉപകരണങ്ങള്‍ ഗുണനിലവാരമുള്ളതായിരിക്കണം"

Published On:Apr 16, 2019 | 2:43 pm

അലോപ്പതി മരുന്നുകളുടെ ഉപയോഗംമൂലം പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടവര്‍ നിരവധിയാണ്. വേദനസംഹാരി ഗുളികകളും ആന്റിബയോട്ടിക്കുകളും കഴിച്ചപ്പോള്‍ അത് ശരീരത്തിലെ മറ്റ് അവയവങ്ങളെ കൂടി ബാധിക്കുകയും ശരീരത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുകയുമാണ്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യത്തിന് ഹാനികരമായ നിരവധി മരുന്നുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ പേരുകളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയും പുതിയ മറ്റെന്തെങ്കിലും ഘടകങ്ങള്‍ ചേര്‍ത്തും മരുന്നിന്റെ പേര് മാറ്റി വീണ്ടും ഇവ വിപണിയില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിരോധിത മരുന്നുകളുടെ വില്‍പന വഴി കോടികളാണ് സ്വകാര്യ മരുന്നുല്‍പാദകരും വിതരണക്കാരും കൈവശപ്പെടുത്തുന്നത്. ഇപ്പോള്‍ വിവിധ മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചും ഏറെ പരാതികള്‍ ഉയരുകയാണ്.
ഔഷധങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പഠനം നടത്തി ഗുണനിലവാരം നിശ്ചയിക്കുന്ന ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്റെ നേതൃത്വത്തില്‍ പരാതിക്കിടയാക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിപരീത ഫലങ്ങള്‍ അനുഭവിക്കുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്ന നടപടിയാണിത്. എല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയോ മുറിവോ പൊട്ടലോ സംഭവിക്കുകയോ ചെയ്താല്‍ ഇവ പൂര്‍വ്വസ്ഥിതിയിലാക്കി സുരക്ഷിതമായ ആരോഗ്യാവസ്ഥ വീണ്ടെടുക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായം അത്യാവശ്യമായിവരും. എതു തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും പരമാവധി സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ പല വിദേശരാജ്യങ്ങളിലുമുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ പരമാവധി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇടുപ്പെല്ലിലെ കൃത്രിമാസ്ഥി ഘടകത്തിന്റെ തകരാറ്മൂലം നിരവധി രോഗികള്‍ പ്രയാസമനുഭവിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്തുണ്ടായിരുന്നു. ഇത് വിവാദമായതോടെ ദുരിതമനുഭവിക്കേണ്ടിവന്ന രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ആലോചന നടന്നു. നഷ്ടപരിഹാരം നല്‍കുന്നത് നീണ്ടുപോയപ്പോഴാണ് ശാശ്വത പരിഹാരം എന്ന നിലയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വിവര ശേഖരണം തുടങ്ങിയത്. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ഇറക്കുമതിക്കാര്‍ തുടങ്ങിയവരുടെ വിവരങ്ങളും ശേഖരിക്കും.
ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ തന്നെ രോഗികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ വിവരശേഖരണം നടത്തുന്ന ഏജന്‍സികള്‍ക്ക് പരമാവധി വിവരങ്ങള്‍ നല്‍കാന്‍ പൊതുജനം തയ്യാറാകണം. ഡോക്ടര്‍മാര്‍, രോഗികള്‍, മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധമുള്ളവര്‍ എന്നിവര്‍ക്കും വിവരങ്ങള്‍ നല്‍കാം. ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ തന്നെ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ആവശ്യമാണ്.

LIVE NEWS - ONLINE

 • 1
  6 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  8 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  10 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  11 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  14 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  15 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  15 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  15 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  15 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം