Monday, September 25th, 2017

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; വായ്പക്കായി രക്ഷിതാക്കളുടെ നെട്ടോട്ടം

ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ മാത്രമാണ് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ സൗകര്യമുള്ളത്.

Published On:Aug 21, 2017 | 10:33 am

തിരു: സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ന്നതോടെ വായ്പ്പ തരപ്പെടുത്താനായി ബാങ്കുകളിലേക്ക് രക്ഷിതാക്കളുടെ നെട്ടോട്ടം. വിദ്യാഭ്യാസ വായ്പയെടുത്ത് മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം. അലോട്ടമെന്റ് ലഭിച്ചവര്‍ 24നകം അഞ്ചു ലക്ഷം രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. നിര്‍ധന വിദ്യാര്‍ഥികളെയാണ് സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം 15 സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 20 വീതം സീറ്റുകളിലായി ആകെ 300 എണ്ണത്തില്‍ കേവലം 25,000 രൂപക്കാണ് പ്രവേശനം നടന്നത്. ഇതേ കോളജുകളിലെ 30 വീതം 450 സീറ്റുകളിലേക്ക് 2.5 ലക്ഷം രൂപ ഫീസ് നിരക്കിലുമായിരുന്നു പ്രവേശനം. ഈ സ്ഥാനത്താണ് ഇത്തവണ 85 ശതമാനം സീറ്റുകളിലും അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസായി നിശ്ചയിച്ചത്.
കഴിഞ്ഞ വര്‍ഷം 25,000 രൂപ ഫീസുണ്ടായിരുന്ന 300 സീറ്റുകള്‍ പൂര്‍ണമായും ബി.പി.എല്‍/എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്കായിരുന്നു. ഏകീകൃത ഫീസ് ഘടന വന്നതോടെ അതും ഇല്ലാതായി. അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് അംഗീകരിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ധന വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പഠനസാധ്യത പരിഗണിച്ചതുമില്ല. എന്‍.ആര്‍.ഐ സീറ്റില്‍ അഞ്ചു ലക്ഷം രൂപ ഫീസ് ഉയര്‍ത്തി ശേഖരിക്കുന്ന തുക നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി വിജയിച്ചാലും വന്‍ തുക ഫീസായി നല്‍കേണ്ടിവരും.
ഇതിനിടെ രണ്ട് കോളജുകള്‍ 11 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ സുപ്രീംകോടതിയില്‍നിന്ന് വിധി സമ്പാദിക്കുകയും ചെയ്തു. ഇതേ വിധി തങ്ങള്‍ക്കും ബാധകമാക്കാനുള്ള നീക്കത്തിലാണ് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെഡറേഷന് കീഴിലുള്ളവ ഒഴികെയുള്ള കോളജുകള്‍. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ പ്രവേശനത്തിന് കരാര്‍ ഒപ്പിട്ട രണ്ട് കോളജുകള്‍ പിന്മാറിയതും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ മാത്രമാണ് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ സൗകര്യമുള്ളത്.

 

 

LIVE NEWS - ONLINE

  • 1
    22 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    43 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    43 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    46 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    46 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    48 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല