Sunday, November 18th, 2018

‘മീറ്റ് ബിക്കിനി’ അണിഞ്ഞ സുന്ദരികള്‍.!..

ഗ്ലാമര്‍ ലോകത്ത് നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായാണ് മാംസം കൊണ്ട് തയ്യാറാക്കിയ ബിക്കിനിയണിഞ്ഞത്.

Published On:Nov 13, 2017 | 10:46 am

സുന്ദരികള്‍ അണിനിരക്കുന്ന വേദിയാണ് സൗന്ദര്യമത്സര വേദി. വ്യത്യസ്ഥങ്ങളായ വേഷത്തിലാണ് സുന്ദരികളായ പെണ്‍കുട്ടികള്‍ മത്സരത്തിന് എത്തുന്നത്. എന്നാല്‍ ഇത്തരത്തിലൊരു വെറൈറ്റി ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സാവോ പോളയില്‍ നടന്ന 2017 മിസ് ബംബം സൗന്ദര്യ മത്സരത്തിന് എത്തിയ മത്സരാര്‍ത്ഥികള്‍ ശരിക്കും കാണികളെ ഞെട്ടിച്ചു. ‘മീറ്റ് ബിക്കിനി’ അണിഞ്ഞ് പ്രതിഷേധവുമായാണ് ഈ പെണ്‍കുട്ടികള്‍ അണനിരന്നത്. ഗ്ലാമര്‍ ലോകത്ത് നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായാണ് മാംസം കൊണ്ട് തയ്യാറാക്കിയ ബിക്കിനിയണിഞ്ഞത്.
50 കിലോയോളം ഭാരം വരുന്ന മാംസമാണ് ബിക്കിനി തയ്യാറാക്കുന്നതിന് ഉപയോഗിച്ചത്. ഹോളിവുഡില്‍ നിന്നും പുറത്തുവന്ന ലൈംഗിക ചൂഷണ കഥകളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പ്രതിഷേധവുമായി മത്സരാര്‍ത്ഥികള്‍ രംഗത്തു വന്നത്. സിനിമയും മോഡലിങ്ങും ഉള്‍പ്പെടെയുള്ള വിനോദ മേഖലകളില്‍ സ്ത്രീകളെ വെറും മാംസക്കഷണങ്ങളായി കാണുന്നതെന്തിന് എന്ന ചോദ്യവുമായാണ് ഇവര്‍ ലോക ശ്രദ്ധ നേടിയത്.

 

LIVE NEWS - ONLINE

  • 1
    24 mins ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    2 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    16 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    20 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം