Tuesday, October 16th, 2018

മീ ടു വെളിപ്പെടുത്തല്‍; മുകേഷ് മൗനം വെടിയണമെന്ന് ഭാഗ്യലക്ഷ്മി

സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്.

Published On:Oct 10, 2018 | 11:18 am

നടനും എം എല്‍ എയുമായ മുകേഷിനെതിരായ മീ ടു ക്യാമ്പയില്‍ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഓര്‍മ്മയില്ല എന്നു മുകേഷ് പറയുന്നത് ശരിയല്ല, ജനപ്രതിനിധി കൂടിയായ മുകേഷിന് മറുപടിപറയാന്‍ ബാധ്യതയുണ്ട്. മുറുപടി നല്‍കാതെ ഒളിച്ചോടുന്നത് ജനപ്രതിനിധിക്കു ചേര്‍ന്നതല്ലെന്നും ഭ്യാഗ്യലക്ഷി വ്യക്തമാക്കി.
ഇത്തരക്കാര്‍ക്കതിരെ ഞാനും നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. മീ ടു ക്യാമ്പയിനുകളിലെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നും ഇത്തരം കുറവുകള്‍ നോക്കി നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ സംഘടനയിലെ എല്ലാവരെയും പിരിച്ചുവിടേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    1 hour ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    7 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    11 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു