Saturday, July 20th, 2019

ബഹിരാകാശ ചരിത്രത്തില്‍ ഇടംനേടി റിഫാത്ത് ഷാരൂഖ്

ബഹിരാകാശ ചരിത്രത്തില്‍ ഇടം നേടി തമിഴ്‌നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കന്‍. പതിനെട്ടുകാരനായ ഷാരൂഖ് കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ്’ നാസ വിക്ഷേപിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള … Continue reading "ബഹിരാകാശ ചരിത്രത്തില്‍ ഇടംനേടി റിഫാത്ത് ഷാരൂഖ്"

Published On:Jul 3, 2017 | 10:49 am

ബഹിരാകാശ ചരിത്രത്തില്‍ ഇടം നേടി തമിഴ്‌നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കന്‍. പതിനെട്ടുകാരനായ ഷാരൂഖ് കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ്’ നാസ വിക്ഷേപിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് റിഫാത്ത് വികസിപ്പിച്ചെടുത്തത്. വിദേശത്തും സ്വദേശത്തുമുള്ള വസ്തുക്കള്‍ ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മക്കായാണ് കലാംസാറ്റ് എന്ന് ഉപഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. 3ഡി പ്രിന്റഡ് കാര്‍ബണ്‍ ഫൈബറിന്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമമായ പല്ലപ്പട്ടിയിലാണ് റിഫാത്ത് ഷാരൂഖിന്റെ വീട്.

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    13 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    15 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    16 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    20 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    20 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    20 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം