Saturday, July 20th, 2019

കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി

അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ മെഡലോടെ മെഡിസിന്‍ പാസായ ഹീന 3 വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു

Published On:Jul 21, 2018 | 1:42 pm

എംബിബിഎസുകാരി കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് ജൈന സന്യാസിയായി. സൂററ്റ് സ്വദേശിയായ ഹീന ഹിഗഡ് എന്ന 28 കാരിയാണ് സന്യാസത്തിലേക്ക് കടന്നിരിക്കുന്നത്. സാധ്വി ശ്രീ വിശ്വറാം എന്ന സന്യാസി നാമം സ്വീകരിച്ചിരിക്കുകയാണ് യുവതി.
12 വര്‍ഷമായി ഒറ്റയ്ക്കാണ് ഹീനയുടെ താമസം. അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ മെഡലോടെ മെഡിസിന്‍ പാസായ ഹീന 3 വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് യുവതി സന്യാസ ജീവിതം സ്വീകരിച്ചത്.
ഹീനയുടെ കുടുംബം ധനികരാണ്, അതിനാല്‍ തന്നെ ഹീനയുടെ ഈ തീരുമാനത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാലും തന്റെ ലക്ഷ്യം ഉപേക്ഷിക്കാന്‍ ഹീന തയ്യാറായിരുന്നില്ല. തല മുണ്ഡനം ചെയ്ത് രണ്ട് വെള്ള വസ്ത്രവും ഒരു പാത്രവുമെടുത്ത് ഹീന സ്വന്തം വീട് വിട്ട് ഇറങ്ങുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    2 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും