Sunday, July 21st, 2019

എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട ഓപ്ഷന്‍ റജിസ്‌ട്രേഷന്‍

തിരു: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്‌മെന്റിനുള്ള ഓപ്ഷന്‍ റജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും. വിദ്യാര്‍ഥികള്‍ക്കു ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ റദ്ദാക്കാനും പുതിയ രണ്ടു കോളജുകളിലേക്ക് ഓപ്ഷന്‍ നല്‍കാനും ഇന്നു മുതല്‍ 30നു മൂന്നു മണി വരെ സമയം ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നിനു രണ്ടാം ഘട്ട അലോട്‌മെന്റ് നടത്തും. രണ്ടാം ഘട്ട അലോട്‌മെന്റ് ലഭിക്കുന്നവര്‍ നാലു മുതല്‍ ഏഴു വരെ തീയതികളില്‍ എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ഫീസ് അടച്ചു കോളജുകളില്‍ പ്രവേശനം നേടണം. അലോട്‌മെന്റ് മെമ്മോയുടെ … Continue reading "എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട ഓപ്ഷന്‍ റജിസ്‌ട്രേഷന്‍"

Published On:Aug 27, 2013 | 10:59 am

തിരു: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്‌മെന്റിനുള്ള ഓപ്ഷന്‍ റജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും.
വിദ്യാര്‍ഥികള്‍ക്കു ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ റദ്ദാക്കാനും പുതിയ രണ്ടു കോളജുകളിലേക്ക് ഓപ്ഷന്‍ നല്‍കാനും ഇന്നു മുതല്‍ 30നു മൂന്നു മണി വരെ സമയം ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നിനു രണ്ടാം ഘട്ട അലോട്‌മെന്റ് നടത്തും.
രണ്ടാം ഘട്ട അലോട്‌മെന്റ് ലഭിക്കുന്നവര്‍ നാലു മുതല്‍ ഏഴു വരെ തീയതികളില്‍ എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ഫീസ് അടച്ചു കോളജുകളില്‍ പ്രവേശനം നേടണം. അലോട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്, ഡാറ്റാ ഷീറ്റ്, പ്രോസ്‌പെക്ടസില്‍ പറയുന്ന രേഖകള്‍ എന്നിവ സഹിതമാണു പ്രവേശനത്തിനു പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകേണ്ടത്. ഫീസ് ഇനത്തില്‍ കോളജില്‍ അടക്കേണ്ട ബാക്കി തുക, ഡിപ്പോസിറ്റ്, ബാങ്ക് ഗാരന്റി എന്നിവ ഉണ്ടെങ്കില്‍ അതു കോളജില്‍ നല്‍കണം.
കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനു കീഴിലുള്ള കോളജുകളിലേക്കും കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലേക്കുമുള്ള അവസാനഘട്ട അലോട്‌മെന്റ് കൂടിയാണു മൂന്നിനു നടക്കുന്നത്. ഈ ആറു കോളജുകളിലേക്കു രണ്ടാം ഘട്ട അലോട്‌മെന്റ് ലഭിച്ചിട്ടും ചേരാത്തവര്‍ പ്രോസ്‌പെക്ടസ് അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കേണ്ടിവരും. അവരുടെ ഹയര്‍ ഓപ്ഷന്‍ റദ്ദാക്കും. അലോട്‌മെന്റ് ലഭിച്ചിട്ടും മറ്റു കോളജുകളില്‍ ഹാജരാകാത്തവരുടെയും പ്രവേശനം റദ്ദാകും. അവരെ തുടര്‍ന്നുള്ള അലോട്‌മെന്റിനു പരിഗണിക്കില്ല.
രണ്ടാംഘട്ട അലോട്‌മെന്റില്‍ രണ്ടു കോളജുകളെ കൂടി പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് മേപ്പാടിയിലെ ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (150 സീറ്റ്) കോതമംഗലം ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡന്റല്‍ കോളജ് (40 സീറ്റ്) എന്നിവയാണു പുതിയതായി ചേര്‍ത്തത്.
വയനാട് മെഡിക്കല്‍ കോളജിലെ 20% മാനേജ്‌മെന്റ് സീറ്റിലും (30 സീറ്റ്) പ്രവേശന പരീക്ഷാ കമ്മിഷണറാണ് ഓപ്ഷന്‍ സ്വീകരിച്ചു പ്രവേശനം നടത്തുക. 50% മെറിറ്റ് സീറ്റില്‍ (75 സീറ്റ്) 1,65,000 രൂപ ട്യൂഷന്‍ ഫീസും 20% മാനേജ്‌മെന്റ് സീറ്റില്‍ (30 സീറ്റ്) ഏഴു ലക്ഷം രൂപ ട്യൂഷന്‍ ഫീസുമായിരിക്കും ഈടാക്കുക. മാനേജ്‌മെന്റ് സീറ്റില്‍ അഞ്ചു ലക്ഷം രൂപ നിക്ഷേപവും ശേഷിക്കുന്ന നാലു വര്‍ഷത്തെ ഫീസിനുള്ള ബാങ്ക് ഗാരന്റിയും നല്‍കണം.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    6 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    7 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    9 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    10 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    21 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    23 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു