Tuesday, September 25th, 2018

മാവൂരില്‍ പുഴമീന്‍ കൊയ്ത്ത്

മാവൂര്‍: മാവൂരില്‍ പുഴമീന്‍ കൊയ്ത്ത്് വ്യാപകമാവുന്നു. കര്‍ക്കടക മഴയും വെള്ളപൊക്കവും ഒഴിഞ്ഞുപോയതോടെയാണ് മാവൂരിലെ നീര്‍ത്തടങ്ങളില്‍ പുഴ മീനുകള്‍ കൂട്ടത്തോടെയെത്തിയത്. മാവൂരിലെ പുത്തന്‍കുളത്തിനു സമീപത്തെ നീര്‍ത്തടത്തില്‍ നിന്ന് ആറ് കിലോയിലേറെ തൂക്കം വരുന്ന ചേറുമീന്‍ കിട്ടി. വരാല്‍, ചേറുമീന്‍, മഞ്ഞളേട്ട, കടുങ്ങാലി, കോലി, തുടങ്ങി ചെറു പരലുകളും ധാരാളം, ഇവയില്‍ കേമന്‍ വരാലും, ചേറുമീനും തന്നെ, ഇവ പ്രജനനം നടത്തുന്ന കാലവും കൂടിയാണിത്. മഴയുടേയും വെള്ളപൊക്കത്തിന്റേയും ആധിക്യം കഴിഞ്ഞ് വെയില്‍ എത്തി തുടങ്ങിയതോടെ നീര്‍ത്തടങ്ങളിലെ പുഴമീനുകളും ഇറങ്ങി തുടങ്ങി. … Continue reading "മാവൂരില്‍ പുഴമീന്‍ കൊയ്ത്ത്"

Published On:Aug 23, 2013 | 4:51 pm

മാവൂര്‍: മാവൂരില്‍ പുഴമീന്‍ കൊയ്ത്ത്് വ്യാപകമാവുന്നു. കര്‍ക്കടക മഴയും വെള്ളപൊക്കവും ഒഴിഞ്ഞുപോയതോടെയാണ് മാവൂരിലെ നീര്‍ത്തടങ്ങളില്‍ പുഴ മീനുകള്‍ കൂട്ടത്തോടെയെത്തിയത്. മാവൂരിലെ പുത്തന്‍കുളത്തിനു സമീപത്തെ നീര്‍ത്തടത്തില്‍ നിന്ന് ആറ് കിലോയിലേറെ തൂക്കം വരുന്ന ചേറുമീന്‍ കിട്ടി. വരാല്‍, ചേറുമീന്‍, മഞ്ഞളേട്ട, കടുങ്ങാലി, കോലി, തുടങ്ങി ചെറു പരലുകളും ധാരാളം, ഇവയില്‍ കേമന്‍ വരാലും, ചേറുമീനും തന്നെ, ഇവ പ്രജനനം നടത്തുന്ന കാലവും കൂടിയാണിത്. മഴയുടേയും വെള്ളപൊക്കത്തിന്റേയും ആധിക്യം കഴിഞ്ഞ് വെയില്‍ എത്തി തുടങ്ങിയതോടെ നീര്‍ത്തടങ്ങളിലെ പുഴമീനുകളും ഇറങ്ങി തുടങ്ങി. കല്‍പ്പള്ളിക്കും തെങ്ങിലക്കടവിനും പള്ളിയോളിനും ഇട്ക്കുള്ള നീര്‍ത്തടങ്ങളിലാണ് മീനുകളുടെ തേരോട്ടം. ചാലിയാറിനുകുറുകെ ഉര്‍ക്കടവില്‍ റഗുലേറ്റര്‍ ബ്രിഡ്ജ് വന്നതോടെ ഇവിടത്തെ ഹെക്ടര്‍ കണക്കിന് നീര്‍ത്തടങ്ങളിലെ വെള്ളം ഒരുകാലത്തും വറ്റാറില്ല.
ഇവിടത്തെ ചെറുപ്രാണികളും ജൈവവൈവിധ്യങ്ങളുമാണ് മത്സ്യങ്ങളുടെ വളര്‍ച്ചക്ക് സഹായിക്കുന്നത്. നവംബര്‍ മാസത്തോടെ ദേശാടനക്കിളികളുടെ വലിയ കൂട്ടങ്ങളും ഇവിടെ എത്തി തുടങ്ങും. മീന്‍ പിടിക്കാനെത്തുന്ന ചെറു സംഘങ്ങളില്‍ ഒരാള്‍ക്ക് പ്രതി ദിനം ചുരുങ്ങിയത് അഞ്ഞൂറ് രൂപയുടെ മത്സ്യങ്ങളെങ്കിലും വില്‍പനക്കായി കിട്ടാറുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    10 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി