Friday, January 18th, 2019

മറയൂര്‍ വനത്തില്‍ മാവോയിസ്റ്റുകളുണ്ടെന്ന് തമിഴ്‌നാട്

ഇടുക്കി: മറയൂര്‍ വനത്തില്‍ അജ്ഞാതരുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ അപരിചിതരുടെ ചിത്രങ്ങള്‍ പതിഞ്ഞതോടെയാണ് ഇത്തരത്തിലുള്ള സംശയം ബലപ്പെട്ടത്. ഇവര്‍ മാവോയിസ്റ്റുകളാണെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് മറയൂരിലും അതിര്‍ത്തി പ്രദേശങ്ങളിലും തെരച്ചില്‍ തുടങ്ങി. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനം വകുപ്പിന്റെ ഉടമസ്ഥതയിലുമുള്ള തളിഞ്ചി എന്ന ഭാഗത്ത് സ്ഥാപിച്ച ക്യാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. വെട്ടുകത്തിയുമായി മധ്യവയസ്‌കരെന്നു തോന്നിക്കുന്ന മൂന്നു പേര്‍ നടക്കുന്ന ചിത്രങ്ങളാണ് വനത്തിനുള്ളിലെ ക്യാമറയില്‍ ലഭിച്ചത്. … Continue reading "മറയൂര്‍ വനത്തില്‍ മാവോയിസ്റ്റുകളുണ്ടെന്ന് തമിഴ്‌നാട്"

Published On:Oct 1, 2013 | 10:42 am

ഇടുക്കി: മറയൂര്‍ വനത്തില്‍ അജ്ഞാതരുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ അപരിചിതരുടെ ചിത്രങ്ങള്‍ പതിഞ്ഞതോടെയാണ് ഇത്തരത്തിലുള്ള സംശയം ബലപ്പെട്ടത്. ഇവര്‍ മാവോയിസ്റ്റുകളാണെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് മറയൂരിലും അതിര്‍ത്തി പ്രദേശങ്ങളിലും തെരച്ചില്‍ തുടങ്ങി.
കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനം വകുപ്പിന്റെ ഉടമസ്ഥതയിലുമുള്ള തളിഞ്ചി എന്ന ഭാഗത്ത് സ്ഥാപിച്ച ക്യാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. വെട്ടുകത്തിയുമായി മധ്യവയസ്‌കരെന്നു തോന്നിക്കുന്ന മൂന്നു പേര്‍ നടക്കുന്ന ചിത്രങ്ങളാണ് വനത്തിനുള്ളിലെ ക്യാമറയില്‍ ലഭിച്ചത്. രണ്ടാഴ്ച മുന്‍പാണ് ചിത്രം പതിഞ്ഞത്. വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതോടെ വിവരം തമിഴ്‌നാട് പൊലീസിനെ അറിയിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംശയിക്കുന്ന പ്രദേശമാണിത്. അതിനാല്‍ അതീവ ഗൗരവത്തോടെയുള്ള അന്വേഷണത്തിന് അഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി.
എന്നാല്‍ രണ്ടാഴ്ചയോളം തമിഴ്‌നാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ അന്വേഷിച്ചിട്ടും ചിത്രത്തില്‍ കണ്ടവരെ തിരിച്ചറിയാനായില്ല. ഇതോടെയാണു മറയൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇവിടത്തെ ആദിവാസി ഊരുകളിലെത്തി തെരച്ചില്‍ നടത്തി. ചിത്രത്തിലുള്ളവരെ കണ്ടെത്താനോ ആദിവാസികള്‍ക്ക് തിരിച്ചറിയാനോ സാധിച്ചില്ല. ഇതോടെ മാവോയിസ്റ്റുകളോ വനം കൊള്ളക്കാരോ ആകാമെന്നാണ് തമിഴ്‌നാട് വനം വകുപ്പിന്റെ വിലയിരുത്തല്‍.

 

LIVE NEWS - ONLINE

  • 1
    5 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 2
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 3
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 4
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 5
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 6
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 7
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 8
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല