മട്ടന്നൂരില്‍ കനത്ത പോളിംഗ്; തുടക്കം മന്ദഗതിയില്‍; ഉച്ചവരെ 51.16 ശതമാനം
കണ്ണൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. കാലത്ത് മന്ദഗതിയിലായ പോളിംഗ് 10 മണിയോടെ ശക്തിപ്രാപിച്ചു. തുടര്‍ന്ന് വിവിധ ബൂത്തുകളില്‍ കനത്ത ക്യൂ പ്രത്യക്ഷപ്പെട്ടു. കടുത്ത മത്സരം നടക്കുന്ന വാര്‍ഡുകളിലും സി പി എം ശക്തികേന്ദ്രങ്ങളിലും പോളിംഗ് ശതമാനം ഏറെക്കുറെ കൂടുതലാണ്. ഉച്ചവരെ ശരാശരി 51.16% പേര് വോട്ടുരേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര് വോട്ടു രേഖപ്പെടുത്തിയത് എയര്‍പോര്‍ട്ട് വാര്‍ഡിലാണ്. 58.34%. കുറവ് മട്ടന്നൂര്‍ വാര്‍ഡില്‍. ഉച്ചവരെ ഇവിടെ 41.77% പേര് വോട്ടു ചെയ്തു. ചലച്ചിത്ര സംവിധായകന് … Continue reading "മട്ടന്നൂരില്‍ കനത്ത പോളിംഗ്; തുടക്കം മന്ദഗതിയില്‍; ഉച്ചവരെ 51.16 ശതമാനം"
Published On:Aug 8, 2017 | 3:32 pm
കണ്ണൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. കാലത്ത് മന്ദഗതിയിലായ പോളിംഗ് 10 മണിയോടെ ശക്തിപ്രാപിച്ചു. തുടര്‍ന്ന് വിവിധ ബൂത്തുകളില്‍ കനത്ത ക്യൂ പ്രത്യക്ഷപ്പെട്ടു. കടുത്ത മത്സരം നടക്കുന്ന വാര്‍ഡുകളിലും സി പി എം ശക്തികേന്ദ്രങ്ങളിലും പോളിംഗ് ശതമാനം ഏറെക്കുറെ കൂടുതലാണ്.
ഉച്ചവരെ ശരാശരി 51.16% പേര് വോട്ടുരേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര് വോട്ടു രേഖപ്പെടുത്തിയത് എയര്‍പോര്‍ട്ട് വാര്‍ഡിലാണ്. 58.34%. കുറവ് മട്ടന്നൂര്‍ വാര്‍ഡില്‍. ഉച്ചവരെ ഇവിടെ 41.77% പേര് വോട്ടു ചെയ്തു.
ചലച്ചിത്ര സംവിധായകന് സലീം അഹമ്മദ് പാലോട്ടുപള്ളി എന്‍ ഐ എസ് എല്‍ പി സ്കൂളിലും മുനിസിപ്പല്‍ ചെയര്മാന് കെ ഭാസ്കരന് മാസ്റ്റര്‍ പഴശ്ശി ഈസ്റ്റ് എല്‍ പി സ്കൂളിലും കാലത്തു തന്നെ വോട്ടു രേഖപ്പെടുത്തി. മട്ടന്നൂരിലെ 8 മാധ്യമ പ്രവര്‍ത്തകരും കാലത്തുതന്നെ വോട്ടു രേഖപ്പെടുത്തി. മത്സരരംഗത്തുള്ള 11 കൗണ്‍സിലര്‍മാര്‍, മറ്റു കൗണ്‍സിലര്‍മാര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരും കാലത്തു തന്നെ വോട്ടു രേഖപ്പെടുത്തി.
വാര്‍ഡ് നമ്പര്‍, വാര്‍ഡ് (ബ്രായ്ക്കറ്റില്‍ ആകെ വോട്ടര്‍മാര്‍, ഉച്ചവരെയുള്ള പോളിംഗ് ശതമാനം) എന്ന ക്രമത്തില്‍ ചുവടെ.
1. മണ്ണൂര്‍: (1,127- 48.62), 2. പൊറോറ: (1,113- 50.76), 3. ഏളന്നൂര്‍: (1,156- 50.17), 4. കീച്ചേരി: (1,000- 50.10), 5. ആണിക്കരി: (1,042- 50.86), 6. കല്ലൂര്‍: (962- 50.31), 7. കളറോഡ്: (1,017- 48.38), 8. മുണ്ടയോട്: (1,007- 49.95), 9. പെരുവയല്‍ക്കരി: (806- 51.12), 10. ബേരം: (1,113- 51.57), 11. കായലൂര്‍: (960- 51.04), 12. കോളാരി: (969- 50.36), 13. പരിയാരം: (947- 49.95), 14. അയ്യല്ലൂര്‍: (944- 50.64), 15. ഇടവേലിക്കല്‍: (920- 51.09), 16. പഴശ്ശി: (1,109- 49.86), 17. ഉരുവച്ചാല്‍: (1,134- 50.62), 18. കരേറ്റ: (1,119- 52.73), 19. കുഴിക്കല്‍: (1,212- 50.74), 20. കയനി: (1,265- 51.78), 21. പെരിഞ്ചേരി: (777- 50.84), 22. ദേവര്‍കാട്: (920- 51.09), 23. കാര: (1,068- 49.91), 24. നെല്ലൂന്നി: (962- 51.14), 25. ഇല്ലംഭാഗം: (1,079- 52.83), 26. മലയ്ക്കുതാഴെ: (1,207- 52.61), 27. എയര്‍പോര്‍ട്ട്: (1,001- 58.34), 28. മട്ടന്നൂര്‍: (941- 41.77), 29. ടൗണ്‍: (884- 51.13), 30. പാലോട്ടുപള്ളി: (1,121- 51.38), 31. മിനി നഗര്‍: (896- 51.67), 32. ഉത്തിയൂര്‍: (1,128- 53.37), 33. മരുതായി: (982- 53.16), 34. മേറ്റടി: (1,204- 56.56), 35. നാലാങ്കേരി: (1,231- 54.26)