Tuesday, July 16th, 2019

കേരളം ഉറ്റുനോക്കുന്നു: കണ്ണൂരിലെ മട്ടന്നൂര്‍ നാളെ ബൂത്തിലേക്ക്

35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ അഞ്ച് പേരുള്ള മട്ടന്നൂര്‍ വാര്‍ഡിലും ഏറ്റവും കുറവ് രണ്ട് പേരുള്ള ബേരവുമാണ്.

Published On:Aug 7, 2017 | 12:37 pm

കണ്ണൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. ഉച്ചയോടെ ഫലം വ്യക്തമാകും. 17 വാര്‍ഡുകളില്‍ കടുത്ത മത്സരമാണ്. പുനഃക്രമീകരണത്തിലൂടെ പലര്‍ക്കുമുള്ള സാധ്യതകള്‍ക്ക് വ്യതിയാനം വന്നതോടെയാണ് കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിനു വിജയിച്ച വാര്‍ഡുകളില്‍ ഉള്‍പ്പെടെ മത്സരം കടുത്തതായി മാറിയത്.
കഴിഞ്ഞതവണ പൊറോറയില്‍ 72 വോട്ടിനും മുണ്ടയോട് 51 വോട്ടിനും കായലൂരില്‍ ബി ജെ പി യോട് 74 വോട്ടിനും ഉരുവച്ചാലില്‍ 13 വോട്ടിനും കുഴിക്കലില്‍ 21 വോട്ടിനും മരുതായിയില്‍ 83 വോട്ടിനും സി പിഎം വിജയിച്ചപ്പോള്‍, കോളാരിയില്‍ 46 വോട്ടിനും കയനിയില്‍ 81 വോട്ടിനും ടൗണില്‍ 96 വോട്ടിനും മേറ്റടിയില്‍ 4 വോട്ടിനും കോണ്‍ഗ്രസ്സ് വിജയിച്ചു.
ബേരത്ത് 96 വോട്ടിനും നാലാങ്കേരിയില്‍ 74 വോട്ടിനും മുസ്ലീംലീഗ് വിജയിച്ചപ്പോള്‍, ആണിക്കരിയില്‍ സി എം പി സ്ഥാനാര്‍ത്ഥി ലീഗ് റിബലിനോട് 10 വോട്ടിനും കരേറ്റയില്‍ സി പി ഐ സ്ഥാനാര്‍ത്ഥി ബി ജെ പി യോട് 16 വോട്ടിനും വിജയിച്ചു. ഇവയോടൊപ്പം ഇല്ലംഭാഗം, ഏളന്നൂര്‍, മണ്ണൂര്‍ എന്നിവിടങ്ങളിലും കടുത്തമത്സരമാണ്. ഇടതു വലതു കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടുന്ന മുണ്ടയോട്, 4 വോട്ടിനു കോണ്‍ഗ്രസ്സ് വിജയിച്ച മേറ്റടി എന്നിവിടങ്ങളിലാണ് ഏറ്റവും കടുത്ത പോരാട്ടം.
35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ അഞ്ച് പേരുള്ള മട്ടന്നൂര്‍ വാര്‍ഡിലും ഏറ്റവും കുറവ് രണ്ട് പേരുള്ള ബേരവുമാണ്. 168 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇന്നലെ വൈകുന്നേരം പരസ്യ പ്രചാരണം സമാപിച്ചു. എല്ലാ പോളിംഗ് ബൂത്തിലും വീഡിയോ പരിശോധന ഒരുക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    7 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    8 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    10 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    12 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    12 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    12 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍