Saturday, April 21st, 2018

മട്ടന്നൂരില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്

കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. സിപിഎം നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ നാലോടെ ആക്രമണമുണ്ടായത്. ഓഫിസിന്റെ ജനല്‍ച്ചിലുകളും ഫര്‍ണിച്ചറും തകര്‍ത്തു. ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം ഓഫീസ് അടിച്ചു തകര്‍ത്തതെന്നാണ് സൂചന. പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുന്ന എ കെ ജി സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം നടന്നത്. പാര്‍ട്ടി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് നടുവനാട് മേഖലയില്‍ സി പി എം ആഹ്വാന പ്രകാരം ഹര്‍ത്താല്‍ ആചരിക്കുകയാണ്. രണ്ടുമാസം മുമ്പ് നവീകരണ പ്രവര്‍ത്തനം … Continue reading "മട്ടന്നൂരില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്"

Published On:Jan 12, 2018 | 1:18 pm

കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. സിപിഎം നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ നാലോടെ ആക്രമണമുണ്ടായത്. ഓഫിസിന്റെ ജനല്‍ച്ചിലുകളും ഫര്‍ണിച്ചറും തകര്‍ത്തു.
ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം ഓഫീസ് അടിച്ചു തകര്‍ത്തതെന്നാണ് സൂചന. പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുന്ന എ കെ ജി സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം നടന്നത്. പാര്‍ട്ടി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് നടുവനാട് മേഖലയില്‍ സി പി എം ആഹ്വാന പ്രകാരം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
രണ്ടുമാസം മുമ്പ് നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ഓഫീസാണ് തകര്‍ക്കപ്പെട്ടത്. വായനശാല ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഓഫീസിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ ശേഷം മുന്‍വശത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറുകയായിരുന്നു. ഓഫീസിന്റെ പത്ത് ജനല്‍ചില്ലുകളും മൂന്ന് വാതിലുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. റോഡില്‍ നിന്ന് ഓഫീസിലേക്കുള്ള വഴി തടസപ്പെടുത്തിയായിരുന്നു അക്രമം.
സംഘര്‍ഷമുള്ളതിനാല്‍ ഓഫീസിനടുത്തുള്ള റോഡില്‍ പോലീസ് കാവലുണ്ടായിരുന്നു. ശബ്ദം കേട്ട് പോലീസുകാര്‍ ഓടിയെത്തിയെങ്കിലും ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസിന് അവിടെയെത്താന്‍ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ നടുവിനാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ അക്രമമെന്നാണ് നിഗമനം. കുറച്ചു കാലമായി സിപിഎം, ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്.
മട്ടന്നൂര്‍ എസ് ഐ കെ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് എ കെ രവീന്ദ്രന്‍, പി വിനോദ്കുമാര്‍, കെ പ്രേമദാസ്, പി വി ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വൈകിട്ട് നടുവനാട് ടൗണില്‍ പ്രകടനവും പൊതുയോഗവും നടക്കും.

 

LIVE NEWS - ONLINE

  • 1
    39 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    2 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    2 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    2 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    3 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍