Sunday, July 22nd, 2018

മന്ത്രി മാത്യു ടി തോമസിനെതിരെ ജെ ഡി എസില്‍ പടയൊരുക്കം

മുഖ്യമന്ത്രിക്കും സി പി എമ്മിനും ഇപ്പോഴും കൂടുതല്‍ താല്‍പര്യം മാത്യു ടി തോമസിനോടാണ്.

Published On:Jul 11, 2018 | 11:40 am

കണ്ണൂര്‍: മന്ത്രി മാത്യു ടി തോമസിനെതിരെ ജെഡിഎസില്‍ പടയൊരുക്കം രൂക്ഷമാവുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ മന്ത്രി മാത്യു ടി തോമസിനെ മാറ്റണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് കെ കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ നീക്കം. മാത്യു ടി തോമസ്സും കെ കൃഷ്ണന്‍കുട്ടിയും തമ്മിലെ പോരില്‍ ഇതുവരെ നിഷ്പക്ഷനായിരുന്ന മൂന്നാമത്തെ എം എല്‍ എയായ സി കെ നാണു, കൃഷ്ണന്‍കുട്ടിക്കൊപ്പം നിലയുറപ്പിച്ചു. പാര്‍ട്ടിയുടെ മന്ത്രിയെ ചൊല്ലി സത്യപ്രതിജ്ഞാ സമയത്തും തര്‍ക്കങ്ങളുണ്ടായിരുന്നു.
മന്ത്രിസ്ഥാനം വച്ചുമാറാന്‍ ദേശീയ നേതൃത്വം ഇടപെട്ട് ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ് കൃഷ്ണന്‍കുട്ടി വിഭാഗം പറയുന്നത്. ആദ്യത്തെ രണ്ട് വര്‍ഷം മാത്യു ടി തോമസും അവസാന മൂന്ന് വര്‍ഷം കൃഷ്ണന്‍കുട്ടിയും എന്നതായിരുന്നു ധാരണ. വച്ചുമാറല്‍ ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം മന്ത്രിയുടെ പ്രവര്‍ത്തനം പോരെന്ന പരാതിയും ഇവര്‍ക്കുണ്ട്. അതേസമയം മന്ത്രിസ്ഥാനം വച്ചുമാറുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് മാത്യു ടി തോമസിനെ അനുകൂലിക്കുന്നവരുടെ നല്‍കുന്ന വിശദീകരണം.
യോഗത്തില്‍ എന്തൊക്ക ചര്‍ച്ച ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. തര്‍ക്കത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് പ്രധാനമാണ്. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലിലും സംസ്ഥാന കമ്മറ്റിയിലും പങ്കെടുക്കും. മന്ത്രിസ്ഥാനം പാര്‍ട്ടിക്കാര്യമെങ്കിലും മുഖ്യമന്ത്രിക്കും സി പി എമ്മിനും ഇപ്പോഴും കൂടുതല്‍ താല്‍പര്യം മാത്യു ടി തോമസിനോടാണ്.

 

LIVE NEWS - ONLINE

  • 1
    57 mins ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി