Friday, November 16th, 2018

മാത്തമാറ്റിക്‌സ് ട്രെയിനിംഗ് ആന്റ് ടാലന്റ് പ്രോഗ്രാം

          അവധിക്കാല മാത്തമാറ്റിക്‌സ് ട്രെയിനിങ് ആന്‍ഡ് ടാലന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സിന്റെ ധനപൂര്‍ണ സാമ്പത്തിക സഹായത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ www.mtts.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മൈസൂരിലെ റീജനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷനാണ് പരിശീലനത്തിന്റെ പ്രധാന കേന്ദ്രം. 2014 മേയ് 19 മുതല്‍ ജൂണ്‍ 14 വരെയാണ് പരിശീലന കാലാവധി. മൂന്നു ഘട്ടങ്ങളിലായാണ് പരിശീലനം. ലവല്‍ 0, ലവല്‍ 1, ലവല്‍ … Continue reading "മാത്തമാറ്റിക്‌സ് ട്രെയിനിംഗ് ആന്റ് ടാലന്റ് പ്രോഗ്രാം"

Published On:Feb 5, 2014 | 12:53 pm

Mathematics Training Full

 

 

 

 

 

അവധിക്കാല മാത്തമാറ്റിക്‌സ് ട്രെയിനിങ് ആന്‍ഡ് ടാലന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സിന്റെ ധനപൂര്‍ണ സാമ്പത്തിക സഹായത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ www.mtts.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മൈസൂരിലെ റീജനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷനാണ് പരിശീലനത്തിന്റെ പ്രധാന കേന്ദ്രം. 2014 മേയ് 19 മുതല്‍ ജൂണ്‍ 14 വരെയാണ് പരിശീലന കാലാവധി. മൂന്നു ഘട്ടങ്ങളിലായാണ് പരിശീലനം. ലവല്‍ 0, ലവല്‍ 1, ലവല്‍ 2. ഇതില്‍ മൂന്നു പരിശീലനങ്ങളും മൈസൂരിലെ കേന്ദ്രത്തിലുണ്ടാവും. മറ്റു കേന്ദ്രങ്ങളായ ഗോവ സര്‍വകലാശാല, ഗുവാഹതി ഐ.ഐ.ടി എന്നിവിടങ്ങളില്‍ ലവല്‍ 0 മാത്രമാണ് സംഘടിപ്പിക്കുന്നത്. ലവല്‍ 0: കണക്ക് ഒരു വിഷയമായി രണ്ടാം വര്‍ഷ ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ലവല്‍1: കണക്ക് ഒരു വിഷയമായി അവസാന വര്‍ഷ ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ലവല്‍2: മാത്തമാറ്റിക്‌സില്‍ ഒന്നാം വര്‍ഷ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അധ്യാപകന്റെ ശിപാര്‍ശ കത്തും അയക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന വിധം: www.mtts.org.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിന്റെ പ്രിന്റ് Programme Director, MTTS, School of Mathematics and Stastistics, Universtiy of Hyderabad, P.O. Cetnral Universtiy, Hyderabad 500 046,എന്ന വിലാസത്തില്‍ അയക്കണം. സംശയങ്ങള്‍ക്ക് (040) 6679 4059 എന്ന നമ്പറില്‍ ഡയറക്ടറെ ബന്ധപ്പെടുകയും ചെയ്യാം. 2014 ഫെബ്രുവരി 18നകം ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇതിന്റെ പ്രിന്റ് ഫെബ്രുവരി 22നകം ലഭിക്കും വിധം അയക്കുകയും വേണം. വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം പ്രിന്റ് എടുത്ത് തപാല്‍ മാര്‍ഗവും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ മാര്‍ച്ച് രണ്ടാം വാരം വിവരം അറിയിക്കും

LIVE NEWS - ONLINE

  • 1
    6 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    7 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    8 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    10 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    13 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    14 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    15 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    15 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    16 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം