Friday, April 19th, 2019

‘SONG OF LOVE’; തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുള്ള ആദ്യ വീഡിയോ..!

മാച്ച്സ്റ്റിക് മാന്‍ എന്നറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ബിവിന്‍ ലാല്‍ ആണ് ഇത്തരമൊരു ആശയത്തിനു പിന്നില്‍

Published On:Jun 26, 2018 | 2:52 pm

തീപ്പെട്ടിക്കൊള്ളികളുടെ പ്രണയഗാനം ഏവരുടേയും മനം കവര്‍ന്നിരിക്കുന്നു. തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുള്ള ആദ്യ വീഡിയോ ‘SONG OF LOVE’ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത്. മാച്ച്സ്റ്റിക് മാന്‍ എന്നറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ബിവിന്‍ ലാല്‍ ആണ് ഇത്തരമൊരു വ്യത്യസ്ഥ ആശയവുമായി ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
ഒന്നരമാസക്കാലം കൊണ്ട് പകര്‍ത്തിയ 10,000 ല്‍ അധികം ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 5200 ചിത്രങ്ങളിലൂടെയാണ് തഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. സ്പിരിറ്റ് എന്ന ചിത്രത്തിലെ റഫീഖ് അഹമദിന്റെ വരികള്‍ക്ക് ഷഹബാസ് അമന്‍ ഈണം നല്‍കി ഉണ്ണി മേനോന്‍ ആലപിച്ച മരണമെത്തുന്ന നേരത്ത് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് തീപ്പെട്ടിക്കൊള്ളി കൊണ്ട് ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുന്നത്.ഒരു തീപ്പെട്ടിക്കൊള്ളി ക്രിയേഷന്‍ എന്നതിനപ്പുറം ഇത് ഒരു സ്‌നേഹസമ്മാനം ആയി കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ബിവിന്‍ലാല്‍. ഷഹബാസ് അമന്റെ പാട്ടുകളോടുള്ള സ്‌നേഹാദരമാണ് ഈ വീഡിയോ എന്നും ബിവിന്‍ ലാല്‍ വ്യക്തമാക്കുന്നു.
തീപ്പെട്ടിക്കൊള്ളിക്ക് ചലനം നല്‍കുന്നതിനുവേണ്ടി നടത്തിയ ആദ്യ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു ആ ശ്രമം തന്നെ ഉപേക്ഷിച്ചു. വീണ്ടും ആ സ്വപ്നത്തെ നെഞ്ചോട് ചേര്‍ക്കാന്‍ പ്രേരിപ്പിച്ചത് ഷഹബാസ് അമന്റെ പാട്ടുകളാണെന്ന് ബിവിന്‍ വ്യക്തമാക്കി.
തീപ്പെട്ടിക്കൊള്ളികള്‍കൊണ്ട് കഥ പറയുന്ന രീതിയില്‍ ഒരുക്കിയ ചിത്രങ്ങളാണ് ബിവിന്‍ ലാലിന്റെ ഫോട്ടോഗ്രാഫിയില്‍ ഏറെയും . ഇതിനു മുമ്പും തീപ്പെട്ടിക്കൊള്ളികൊണ്ട് സ്വാഭാവിക ചലനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചെറു വീഡിയോകള്‍ ബിവിന്‍ലാല്‍ ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    11 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം