Thursday, April 25th, 2019

അമേരിക്കന്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് മരണം

വെടിവെപ് നടന്നത് ന്യൂസ് റൂമിലാണോയെന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Published On:Jun 29, 2018 | 8:09 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ മാധ്യമ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേരിലാന്റിലെ പ്രാദേശിക മാധ്യമ സ്ഥാപനത്തിലാണ് പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ വെടിവെപ്പ് നടന്നത്. മെരിലന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് എന്ന മാധ്യമസ്ഥാപനത്തിലാണ് വെടിവെപുണ്ടായത്. പ്രാദേശിക പത്രമായ ക്യാപിറ്റല്‍ ഗസറ്റ് പത്രത്തിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ അക്രമി മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ് നടന്നത് ന്യൂസ് റൂമിലാണോയെന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം