Saturday, November 17th, 2018

മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

ഇന്റര്‍നെറ്റിലൂടെ പുറത്തുവന്ന ബ്രോഷര്‍ ആണ് പുതിയ ആള്‍ട്ടോ ടൂര്‍ H1 നെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്

Published On:Jul 20, 2018 | 12:00 pm

മാരുതി സുസുക്കി തങ്ങളുടെ ആള്‍ട്ടോ ഹാച്ച്ബാക്കിന് പുതിയ ടാക്‌സി പതിപ്പുമായി വരുന്നു. ആള്‍ട്ടോ ടൂര്‍ H1 വിപണിയില്‍ ഉടനെത്തും. ഔദ്യോഗിക വരവിന് മുമ്പ് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്ന ബ്രോഷര്‍ ആണ് പുതിയ ആള്‍ട്ടോ ടൂര്‍ H1 നെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക് നിറങ്ങളില്‍ മോഡല്‍ വിപണിയില്‍ എത്തും.
മാനുവല്‍ മിററുകള്‍, പവര്‍ സ്റ്റീയറിംഗ്, ഹീറ്റര്‍ സംവിധാനമുള്ള എയര്‍ കണ്ടീഷണിംഗ്, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്‍ പവര്‍ വിന്‍ഡോ, റിമോട്ട് ഫ്യൂവല്‍ ലിഡ്, ബൂട്ട് ഓപണര്‍ എന്നിവയെല്ലാം മാരുതി ടൂര്‍ H1ന്റെ ഫീച്ചറുകളാണ്.
ആള്‍ട്ടോ 800 ഹാച്ച്ബാക്കിലുള്ള 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ ആള്‍ട്ടോ ടൂര്‍ H1 ലും തുടരും. എഞ്ചിന് 47 bhp കരുത്തും 69 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. പെട്രോള്‍ പതിപ്പ് മാത്രമെ ആള്‍ട്ടോ ടൂര്‍ H1 ന് ഉണ്ടാവുകയുള്ളു. 23.95 കിലോമീറ്റര്‍ മൈലേജ് മോഡല്‍ കാഴ്ചവെക്കുമെന്നു മാരുതിയുടെ ബ്രോഷര്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    13 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    14 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    15 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    17 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    20 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    22 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    22 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍