Saturday, November 17th, 2018

മാരുതി സ്റ്റിംഗ് റെ വിപണിയില്‍

    മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന സ്റ്റിംഗ്് റേ വിപണിയില്‍. എല്‍ എക്‌സ് ഐ, വി എക്‌സ് ഐ വകഭേദങ്ങള്‍ക്കൊപ്പം ഓപ്ഷനല്‍ വ്യവസ്ഥയില്‍ ആന്റി ലോക്ക് ബ്രേക്കിങ്ങും എയര്‍ ബാഗുമുള്ള വി എക്‌സ് ഐ പതിപ്പും സ്റ്റിംഗ്് റേയിലുണ്ട്. വിവിധ മോഡലുകള്‍ക്ക് 4,09,999 രൂപ മുതല്‍ 4,66,999 രൂപ വരെയാണു ഡല്‍ഹി ഷോറൂം വില. ജാപ്പനീസ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കീ കാര്‍ വിഭാഗത്തില്‍പെട്ട മോഡലാണു വാഗന്‍ ആര്‍ സ്റ്റിംഗ് റേ. വിദേശത്തു … Continue reading "മാരുതി സ്റ്റിംഗ് റെ വിപണിയില്‍"

Published On:Aug 22, 2013 | 4:46 pm

stingray full

 

 
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന സ്റ്റിംഗ്് റേ വിപണിയില്‍. എല്‍ എക്‌സ് ഐ, വി എക്‌സ് ഐ വകഭേദങ്ങള്‍ക്കൊപ്പം ഓപ്ഷനല്‍ വ്യവസ്ഥയില്‍ ആന്റി ലോക്ക് ബ്രേക്കിങ്ങും എയര്‍ ബാഗുമുള്ള വി എക്‌സ് ഐ പതിപ്പും സ്റ്റിംഗ്് റേയിലുണ്ട്. വിവിധ മോഡലുകള്‍ക്ക് 4,09,999 രൂപ മുതല്‍ 4,66,999 രൂപ വരെയാണു ഡല്‍ഹി ഷോറൂം വില.
ജാപ്പനീസ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കീ കാര്‍ വിഭാഗത്തില്‍പെട്ട മോഡലാണു വാഗന്‍ ആര്‍ സ്റ്റിംഗ് റേ. വിദേശത്തു സുസുക്കി വാഗന്‍ ആര്‍ സ്റ്റിംഗ് റേ എന്നാണു കാറിനു പേരെങ്കിലും ഇന്ത്യയിലെത്തിയപ്പോള്‍ മാരുതി സുസുക്കി പേരില്‍ നിന്ന് വാഗന്‍ ആര്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം മാരുതി സുസുക്കി സ്റ്റിംഗ് റേ എന്നാണു പുതിയ മോഡലിന്റെ പേര്.
പ്രീമിയം കാറുകളില്‍ കാണാറുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാംപും റിഫഌക്ടര്‍ ഗ്രില്ലുമൊക്കെയായാണു കാറിന്റെ വരവ്.
പ്രീമിയം അപ്‌ഹോള്‍സ്ട്രിക്കൊപ്പം കാറിന്റെ അകത്തളം കറുപ്പ് നിറത്തിലുമാക്കിയിട്ടുണ്ട്. യു എസ് ബി, ഓക്‌സിലറി ഇന്‍പുട്ട് സൗകര്യമുള്ള ഇന്‍ ഡാഷ് ഓഡിയോ സിസ്റ്റവും കാറിലുണ്ട്. സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച കണ്‍ട്രോളുകളാണു മറ്റൊരു പ്രത്യേകത. മുന്തിയ മോഡലില്‍ ടില്‍റ്റ് അഡ്ജസ്റ്റബിള്‍ സ്റ്റീയറിംഗ്്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍ വ്യൂ മിറര്‍ എന്നിവയും ലഭ്യമാണ്. നിലവില്‍ വാഗന്‍ ആറിലുള്ള മൂന്നു സിലിണ്ടര്‍, ഒരു ലീറ്റര്‍ കെ 10 പെട്രോള്‍ എന്‍ജിന്‍ തന്നെയാണു സ്റ്റിംഗ് റേക്കും കരുത്തേകുന്നത്. പരമാവധി 67 ബി എച്ച് പി കരുത്തും 90 എന്‍ എം കരുത്തും സൃഷ്ടിക്കാന്‍ ഈ എന്‍ജിനു കഴിയും. അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുള്ള കാറിനു ലീറ്ററിന് 20.51 കിലോമീറ്ററാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

LIVE NEWS - ONLINE

  • 1
    7 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    13 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    14 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    15 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    17 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    20 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    22 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    22 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍