Friday, August 17th, 2018

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി..!

ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്നും ചുവന്ന സ്വിഫ്റ്റ് ഹാച്ച്ബാക്ക് പുറത്തിറക്കിക്കൊണ്ടാണ് രണ്ടു കോടി എന്ന ലക്ഷ്യത്തില്‍ മാരുതി സുസുക്കി എത്തിയത്

Published On:Jun 5, 2018 | 8:32 am

34 വര്‍ഷവും അഞ്ചു മാസവും കൊണ്ട് ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ നിര്‍മിച്ച ആദ്യ കമ്പനി എന്ന റെക്കോഡ് സ്വന്തം മാരുതി സുസുക്കി. ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്നും ചുവന്ന സ്വിഫ്റ്റ് ഹാച്ച്ബാക്ക് പുറത്തിറക്കിക്കൊണ്ടാണ് രണ്ടു കോടി എന്ന ലക്ഷ്യത്തില്‍ മാരുതി സുസുക്കി എത്തിയത്. ഇന്ത്യയ്ക്ക് മുമ്പ് ജപ്പാനില്‍ മാത്രമാണ് രണ്ടു കോടി കാറുകളെന്ന നേട്ടം സുസൂക്കി സ്വന്തമാക്കിയത്. എന്നാല്‍ ജപ്പാനിലും വേഗത്തില്‍ മാരുതി സുസൂക്കി ഈ നേട്ടം ഇന്ത്യയില്‍ കൈവരിച്ചു. 45 വര്‍ഷവും ഒമ്പതു മാസവുമെടുത്താണ് രണ്ടു കോടി ജപ്പാനില്‍ കമ്പനി നേടിയത്.
1983 ഡിസംബറിലാണ് മാരുതി ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി എത്തുന്നത്. ഇന്ത്യയില്‍ വില്‍പനയില്‍ ഏറെയും മാരുതിയുടെ ജനപ്രിയനായ ആള്‍ട്ടോയാണ്. 31 ലക്ഷം ആള്‍ട്ടോകളാണ് 34 വര്‍ഷം കൊണ്ടു വിപണിയില്‍ എത്തിയത്. ആള്‍ട്ടോയ്ക്ക് തൊട്ടുപിന്നിലുണ്ട് മാരുതി 800 ഉം. ഇതുവരെ മാരുതി നിര്‍മ്മിച്ചത് 29.1 ലക്ഷം മാരുതി 800 ഹാച്ച്ബാക്കുകള്‍. വാഗണ്‍ആര്‍ (21.3 ലക്ഷം), ഒമ്നി (19.45 ലക്ഷം) സ്വിഫ്റ്റ് (19.40 ലക്ഷം) എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
നിലവില്‍ മാരുതി നിരയിലുള്ളത് 16 മോഡലുകളും. ആള്‍ട്ടോ, സ്വിഫ്റ്റ്, ബലെനോ, ഡിസൈര്‍, സിയാസ്, വിറ്റാര ബ്രെസ്സ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മാരുതി ഇന്ത്യയില്‍ നിര്‍മ്മിച്ചത് 17.8 ലക്ഷം കാറുകള്‍. 1994 മാര്‍ച്ചിലാണ് പത്തു ലക്ഷമെന്ന ലക്ഷ്യം മാരുതി ആദ്യം പിന്നിട്ടത്. ശേഷം പതിനൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അമ്പതു ലക്ഷം കാറുകളെ മാരുതി ഇന്ത്യയില്‍ പുറത്തിറക്കി. മാരുതിയുടെ കാര്‍ ഉത്പാദനം ഒരു കോടിയില്‍ എത്തിയത് 2011 മാര്‍ച്ചിലാണ്. 2015 മെയ് മാസത്തോടെ ഒന്നര കോടിയിലെത്തി. മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടു കോടിയിലെത്തിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി