Wednesday, January 23rd, 2019

പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി, ടാക്സി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി

മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്

Published On:Mar 20, 2018 | 11:22 am

പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പിനെ ടാക്സി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി. പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പ് അണിനിരക്കാനിരിക്കെ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
1.2 ലിറ്റര്‍ ഫ്ളെക്സ് ഫ്യൂവല്‍ എഞ്ചിനിലാണ് പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ ഒരുക്കം. പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ എഞ്ചിന് സാധിക്കും. 82.8 bhp പരമാവധി കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍, സിഎന്‍ജിയില്‍ ഓടുമ്പോള്‍ 74 bhp കരുത്തേകും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് കാറില്‍. ഇപ്പോള്‍ വരാനിരിക്കുന്ന ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി, രണ്ടാം തലമുറ ഡിസൈറിന്റെ ടാക്സി പതിപ്പാണ്.
വേഗപ്പൂട്ടിനൊപ്പമാണ് ഡിസൈര്‍ ടൂര്‍ എസുകള്‍ വിപണിയില്‍ എത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് സെഡാന്റെ പരമാവധി വേഗത. കാണാന്‍ രണ്ടാം തലമുറ ഡിസൈറിന് സമാനമാണ് ഡിസൈര്‍ ടൂര്‍ എസും. ഒരുപാട് ഫീച്ചറുകള്‍ ഡിസൈര്‍ ടൂര്‍ എസില്‍ മാരുതി ലഭ്യമാക്കിയിട്ടില്ല. പ്ലാസ്റ്റിക് ഗ്രില്‍, സില്‍വര്‍ നിറത്തിലുള്ള സ്റ്റീല്‍ വീലുകള്‍, ബ്ലാക് മിററുകള്‍ എന്നിവ ഡിസൈര്‍ ടൂര്‍ എസിന്റെ സവിശേഷതകളാണ്. ഡ്യൂവല്‍ ടോണ്‍ ബ്ലാക്-ബീജ് നിറത്തിലാണ് അകത്തളം. ബീജ് ഫാബ്രിക്കിലാണ് സീറ്റ് അപ്ഹോള്‍സ്റ്ററിയും. പവര്‍ വിന്‍ഡോ, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ എന്നിവയാണ് അകത്തളത്തെ മനോഹരമാക്കുന്നത്.

LIVE NEWS - ONLINE

  • 1
    37 mins ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    3 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    6 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    7 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    7 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    10 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍