Tuesday, September 25th, 2018

പുതിയ മാരുതി സിയാസില്‍; 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍

ഓഗസ്റ്റ് 20 ന് കാര്‍ വില്‍പനയ്ക്ക് എത്തുമെന്നാണ് സൂചന

Published On:Aug 16, 2018 | 9:09 am

2018 മാരുതി സിയാസ് വിപണിയില്‍ അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡലിന്റെ വിവരങ്ങള്‍ പുറത്ത്. പുതിയ സിയാസില്‍ 11 വകഭേദങ്ങളും ഏഴു നിറപ്പതിപ്പുകളും ഒരുങ്ങുമെന്ന് റിപ്പോര്‍ട്ട്. മറ്റു നെക്സ കാറുകളെ പോലെ സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാലു പ്രധാന വകഭേദങ്ങള്‍ക്ക് കീഴില്‍ സിയാസ് ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ അണിനിരക്കും.
പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് ലഭ്യമാവുക. അതേസമയം സിയാസ് സിഗ്മ വകഭേദത്തില്‍ സിയാസ് ഓട്ടോമാറ്റിക് അണിനിരക്കില്ല. പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 138 Nm torquem പരമാവധി സൃഷ്ടിക്കാനാവും. പെട്രോള്‍ പതിപ്പിനൊപ്പം സിയാസ് ഡീസല്‍ പതിപ്പിനെയും കമ്പനി വില്‍പനയ്ക്ക് കൊണ്ടുവരും. നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് സിയാസ് ഫെയ്സ്ലിഫ്റ്റ് ഡീസലില്‍ തുടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെ ഡീസല്‍ മോഡലുകളില്‍ ലഭ്യമാവുകയുള്ളു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹൈബ്രിഡ് സംവിധാനം ഒരുങ്ങുന്ന ആദ്യ ഇടത്തരം സെഡാനെന്ന വിശേഷണം ഔദ്യോഗിക വരവില്‍ മാരുതി സിയാസ് നേടും.
27 കിലോമീറ്ററില്‍ കൂടുതലായിരിക്കും സിയാസ് ഡീസലിന്റെ മൈലേജ്. 11 നിറങ്ങളിലാണ് പുതിയ സിയാസിനെ മാരുതി വിപണിയില്‍ കൊണ്ടുവരിക. നെക്സ ബ്ലൂ, മെറ്റാലിക് പ്രീമിയം സില്‍വര്‍, പേള്‍ മിഡ്നൈറ്റ് ബ്ലാക്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഡിഗ്നിറ്റി ബ്രൗണ്‍, പേള്‍ സാങ്റിയ റെഡ്, പേള്‍ സ്നോ വൈറ്റ് എന്നിങ്ങനെയാണ് സിയാസിലെ നിറപ്പതിപ്പുകള്‍. ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ സുസുക്കി കണക്ട് ആപ്പ് നേടാനുള്ള അവസരം പുതിയ സിയാസില്‍
ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ഇക്കുറി സിയാസിന് കിട്ടുമെന്നാണ് വിവരം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മോഡലില്‍ ഒരുങ്ങും. കാറില്‍ സണ്‍റൂഫുണ്ടാകില്ല. ഓഗസ്റ്റ് 20 ന് കാര്‍ വില്‍പനയ്ക്ക് എത്തുമെന്നാണ് സൂചന. മോഡലിന്റെ പ്രീ-ബുക്കിംഗ് രാജ്യത്തുടനീളമുള്ള നെക്സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. 11,000 രൂപയാണ് സിയാസിന്റെ ബുക്കിംഗ് തുക.

LIVE NEWS - ONLINE

 • 1
  16 mins ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 2
  49 mins ago

  വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

 • 3
  52 mins ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 4
  1 hour ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 5
  2 hours ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

 • 6
  3 hours ago

  സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

 • 7
  3 hours ago

  ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

 • 8
  4 hours ago

  ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

 • 9
  4 hours ago

  പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും