Monday, August 26th, 2019

നല്ല ആരോഗ്യത്തിന് കര്‍ക്കിടക കഞ്ഞി

കര്‍ക്കിടക മാസത്തില്‍ കഴിച്ചിരിയ്ക്കേണ്ട പല ഭക്ഷണങ്ങളുമുണ്ട്. ഇതിലൊന്നാണ് കര്‍ക്കിടക കഞ്ഞി, ഔഷധക്കഞ്ഞി അഥവാ മരുന്നു കഞ്ഞി

Published On:Jul 17, 2019 | 10:31 am

കര്‍ക്കിടക മാസത്തിന് പല പേരുകളും ഉണ്ടെങ്കിലും ഈ പ്രത്യേക മാസം ആരോഗ്യപരമായി പല പ്രത്യേകതകളുമുള്ള ഒന്നാണ്. പണ്ടുകാലം തൊട്ടേ ആരോഗ്യത്തിനു വേണ്ട പലതും മുഖ്യമായി നാം ചെയ്യാറ് കര്‍ക്കിടക മാസത്തിലാണ്. ഇതില്‍ ഔഷധ സേവ, പഞ്ചകര്‍മ ചികിത്സ, എണ്ണതേച്ചു കുളി എന്നിവയെല്ലാം ഏറെ പ്രധാനമാണ്.
കര്‍ക്കിടക മാസത്തില്‍ ഭക്ഷണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം.  കട്ടിയുള്ളതും മത്സ്യം, മാംസം തുടങ്ങിയവയും ഒഴിവാക്കണം. ഇലക്കറികള്‍ ധാരാളം കഴിയ്ക്കാം. മരുന്നു ഗുണമുള്ളവയുമാകാം. ശരീരത്തിന് പ്രതിരോധശേഷി എറെ കുറയുന്ന സമയമാണ് കര്‍ക്കിടക മാസം. ഇതു കൊണ്ടുതന്നെ മുന്‍കരുതലുകളും ഏറെയെടുക്കണം. ശരീരം എളതായിരിയ്ക്കുന്ന സമയത്ത് ഔഷധ ചികിത്സകള്‍ നടത്തിയാല്‍ പെട്ടെന്നു തന്നെ ശരീരത്തില്‍ പിടിയ്ക്കുകയും ഗുണം ലഭിയ്ക്കുകയും ചെയ്യും. കര്‍ക്കിടക മാസത്തില്‍ കഴിച്ചിരിയ്ക്കേണ്ട പല ഭക്ഷണങ്ങളുമുണ്ട്. ഇതിലൊന്നാണ് കര്‍ക്കിടക കഞ്ഞി, ഔഷധക്കഞ്ഞി അഥവാ മരുന്നു കഞ്ഞി. ഇത് കര്‍ക്കിടക മാസത്തില്‍ കുടിയ്ക്കുന്നതു കൊണ്ടു പ്രയോജനങ്ങള്‍ പലതാണ്. പല തരത്തിലും തയ്യാറാക്കാം. ഇതില്‍ തന്നെ പല വകഭേദങ്ങളുമുണ്ട്. ഇത് ഓരോന്നും ഓരോ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.
ഇത്തരം കഞ്ഞികളില്‍ ഒന്നാണ് നവരക്കഞ്ഞി, ഇത് ശരീരത്തിന് ബലം നല്‍കുകയും പുഷ്ടി നല്‍കുകയും ചെയ്യുന്ന ഒന്നാണ്. ശരീര പുഷ്ടി കുറവുള്ളവര്‍ കര്‍ക്കിടക മാസത്തില്‍ ഇതു കുടിയ്ക്കുന്നത് നല്ലതാണ്. തേങ്ങാപ്പാല്‍ പിഴിഞ്ഞുണ്ടാക്കുന്ന ഔഷധക്കഞ്ഞിയുമുണ്ട്. ഇത് ശരീരത്തിനു കരുത്തു നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. തേങ്ങ ശരീരത്തിനു പല വിധത്തിലും ഗുണം നല്‍കുന്നുണ്ട്. മറ്റൊന്നാണ്പാല്‍ക്കഞ്ഞി. പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞി ചര്‍മ സൗന്ദര്യത്തിന് മികച്ചതാണ്. ചര്‍മത്തിനു തിളക്കവും മൃദുത്വേവും നല്‍കുന്ന ഒന്ന്. ജീരകം ഇട്ടു തയ്യാറാക്കുന്ന ജീരകക്കഞ്ഞിലും കര്‍ക്കിടക മാസത്തില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നാണ്. ജീരകക്കഞ്ഞി ദഹനത്തിന് ഏറെ നല്ലതാണ്. ദഹന പ്രശ്നങ്ങളുള്ളവര്‍ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. ഉലുവയിട്ട കഞ്ഞിയും ഔഷധക്കഞ്ഞികളില്‍ പെടുന്നു. ഇത് ശരീരബലം ചര്‍മത്തിന് സൗന്ദര്യവും നല്‍കുന്നു തീരെ ശരീര പുഷ്ടിയില്ലാത്തവര്‍ക്കും ഇതുപയോഗിയ്ക്കാം.സ്ത്രീകള്‍ക്ക് ഇത് ഏറെ നല്ലതാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം