Thursday, September 20th, 2018

ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

'ഒപ്പോസിഷന്‍' എന്നറിയപ്പെടുന്ന പ്രതിഭാസം ജൂലൈ 27 ന് . 15 വര്‍ഷത്തിനിടെയാണ് ചൊവ്വ ഭൂമിക്ക് ഇത്ര അടുത്ത് എത്തുന്നത്

Published On:Jun 20, 2018 | 8:43 am

ചൊവ്വ ഭൂമിക്ക് അടുത്ത് വരുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ജൂലൈ മാസം. ‘ഒപ്പോസിഷന്‍’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ജൂലൈ 27 ന് നടക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വ്യക്തമാക്കി. 15 വര്‍ഷത്തിനിടെയാണ് ചൊവ്വ ഭൂമിക്ക് ഇത്ര അടുത്ത് എത്തുന്നത്.
ഭൂമിയില്‍ നിന്ന് സൂര്യനെക്കാണുന്നതുപോലെ ചൊവ്വയെ അതിന്റെ ഏറ്റവും ഭംഗിയില്‍ തന്നെ കാണാന്‍ കഴിയും. ഈ സമയത്ത് സൂര്യനും ചൊവ്വയും എതിര്‍ ദിശയില്‍ വരുന്നതിനാലാണ് ഈ പ്രതിഭാസത്തെ ‘ഓപ്പോസിഷന്‍’ എന്ന് ശാസ്ത്രലോകം വിളിക്കുന്നത്. 15 അല്ലെങ്കില്‍ 17 വര്‍ഷം കൂടുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാവുന്നത്.
ചൊവ്വ അതിന്റെ ഭ്രമണപഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്ത് വന്നതിന് ശേഷം ആഴ്ച്ചകള്‍ കഴിയുമ്പോഴാണ് ചൊവ്വ ഭൂമിക്ക് അടുത്ത് വരുന്നത്. ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എവിടെ വെച്ച് വേണമെങ്കിലും ഇത് സംഭവിക്കാം. ഇതിന് മുന്‍പ് 2003 ലാണ് ചൊവ്വ ഭൂമിക്ക് കൂടുതല്‍ അടുത്തെത്തിയത്. 2003 ല്‍ നടന്ന ഒപ്പോസിഷനിലായിരുന്നു 60000 വര്‍ഷത്തിനിടെ ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്ത് വന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    4 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    5 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    7 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    7 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    8 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല