Tuesday, April 23rd, 2019

വിവാഹ വീരന്‍ അറസ്റ്റില്‍

കൊല്ലം: വിവാഹം കഴിച്ച് സ്ത്രീകളില്‍ നിന്നും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുന്ന വിരുതന്‍ അറസ്റ്റില്‍ കൊട്ടാരക്കര സദാനന്തപുരം ഇരണൂര്‍ ഡ്രീംഹൗസില്‍ സജീവ (43)നെയാണ് പോലീസഅറസ്റ്റ് ചെയ്തത്. തിരുമ്മല്‍ ജോലിചെയുന്ന ഇയാള്‍ ആയൂര്‍വേദ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് പലരേയും വിവാഹം ചെയ്തത്. പത്രങ്ങളില്‍ വരുന്ന വിവാഹപരസ്യങ്ങളനുസരിച്ചാണ് വിവാഹം കഴിക്കുന്നത്. ചെട്ടികുളങ്ങര സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിന്‍മേലാണ് അറസ്റ്റ്്. 1998 ലാണ് ആദ്യമായി ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. മുണ്ടക്കയം അമരാവതിയിലുള്ള ബ്യൂട്ടീഷ്യനായ ബിന്ദുവിനെ വിവാഹം കഴിച്ച് അഞ്ചല്‍ വിളക്കുപാറയില്‍ താമസിക്കുകയായിരുന്നു. ഇതില്‍ സജീവന് ഒരുമകനുണ്ട്്. … Continue reading "വിവാഹ വീരന്‍ അറസ്റ്റില്‍"

Published On:Oct 11, 2013 | 1:00 pm

കൊല്ലം: വിവാഹം കഴിച്ച് സ്ത്രീകളില്‍ നിന്നും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുന്ന വിരുതന്‍ അറസ്റ്റില്‍ കൊട്ടാരക്കര സദാനന്തപുരം ഇരണൂര്‍ ഡ്രീംഹൗസില്‍ സജീവ (43)നെയാണ് പോലീസഅറസ്റ്റ് ചെയ്തത്. തിരുമ്മല്‍ ജോലിചെയുന്ന ഇയാള്‍ ആയൂര്‍വേദ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് പലരേയും വിവാഹം ചെയ്തത്. പത്രങ്ങളില്‍ വരുന്ന വിവാഹപരസ്യങ്ങളനുസരിച്ചാണ് വിവാഹം കഴിക്കുന്നത്. ചെട്ടികുളങ്ങര സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിന്‍മേലാണ് അറസ്റ്റ്്. 1998 ലാണ് ആദ്യമായി ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.
മുണ്ടക്കയം അമരാവതിയിലുള്ള ബ്യൂട്ടീഷ്യനായ ബിന്ദുവിനെ വിവാഹം കഴിച്ച് അഞ്ചല്‍ വിളക്കുപാറയില്‍ താമസിക്കുകയായിരുന്നു. ഇതില്‍ സജീവന് ഒരുമകനുണ്ട്്. ഇവര്‍ ഗള്‍ഫില്‍ ജോലിക്കായി പോയസമയത്ത് ഇവരെ ഉപേക്ഷിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണ്ണവും ഇവരില്‍ നിന്നും കൈക്കലാക്കിയിട്ടുണ്ട്. പിന്നീട് 2008 ല്‍ ചെട്ടികുളങ്ങരയിലുള്ള സ്വകാര്യ സ്‌കൂളിലെ സംഗീത അധ്യാപികയായ പ്രിയംവദയെ വിവാഹം കഴിച്ച്് തലച്ചിറ പച്ചൂരില്‍ താമസമാക്കി. ഇവരുടെ പക്കല്‍ നിന്നും 20 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തു. കുറച്ച് നാളായി ഇവരെയും മകനേയും തിരിഞ്ഞ് നോക്കാറില്ല. ഈബന്ധത്തില്‍ നാലരവയസ്സുള്ള മകനുണ്ട്്്. തുടര്‍ന്നാണ് പാലക്കാട് ഗൂഡല്ലൂര്‍ ചണ്ണക്കുഴി വീട്ടില്‍ സാവിത്രിയെ ഗുരുവായൂരില്‍ വിവാഹം കഴിച്ചത്.
അംഗന്‍വാടി അധ്യാപികയായ ഇവരുമൊത്താണ് ഇരണൂരിലെ വീട്ടില്‍ താമസിച്ചു വന്നിരുന്നത്. സജീവിന്റ അമ്മ ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ റിമാന്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 2
    3 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 3
    4 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 4
    4 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 5
    5 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 7
    6 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 8
    6 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 9
    6 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു