11 പേരെ വിവാഹ തട്ടിപ്പിനിരയാക്കിയ മലയാളി യുവതി പിടിയില്‍

Published:December 18, 2016

marriage-fraud-lady-arrested-full

 

 
ന്യൂഡല്‍ഹി: 11 പുരുഷന്‍മാരെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ മലയാളി യുവതി പിടിയിലായി. 26കാരിയായ മേഘ ഭാര്‍ഗവാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വെച്ച് പിടിയിലത്. കേരളനോയിഡ പോലീസ് സംയുക്തമായി നടത്തിയ ശ്രമത്തിലാണ് ഇവര്‍ പിടിയിലായത്. ഇരയായവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇതില്‍ കൊച്ചി സ്വദേശി ലോറെന്‍ ജസ്റ്റിന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേരള പോലീസ് നോയിഡയില്‍ എത്തിയത്. ജസ്റ്റിനെ വിവാഹം കഴിച്ച ശേഷം മേഖ 15 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു എന്നാണ് പരാതി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളം, മുംബൈ, പൂനെ, രാജസ്ഥാന്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് 11 പേരെയാണ് ഇവര്‍ വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു. വിവാഹം കഴിച്ച് വരന്റെ പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങുന്നതാണ് യുവതിയുടെ രീതി. വിവാഹമോചനം ചെയ്തവരെയും ശാരീരിക പരിമിതികള്‍ ഉള്ളവരെയുമാണ് ഇവര്‍ ഇരകളായി തിരഞ്ഞെടുത്തിരുന്നത്. ഏതാനും ദിവസങ്ങള്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ശേഷം, ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം മോഷണം നടത്തി കടക്കാറാണ് പതിവെന്നും പോലീസ് വിശദീകരിച്ചു. ഇവര്‍ക്കൊപ്പം സഹായികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.