Sunday, April 21st, 2019

മാര്‍പാപ്പ യുഎഇയില്‍ ദിവ്യബലി അര്‍പ്പിച്ചു

അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി

Published On:Feb 5, 2019 | 4:43 pm

അബുദാബി: ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയില്‍ ദിവ്യബലി അര്‍പ്പിച്ചു. പതിനായിരങ്ങള്‍ അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ വിശുദ്ധ കുര്‍ബാനക്കെത്തി. ദിവ്യബലിക്കു മുമ്പായി പാപ്പാ മൊബീല്‍ വാഹനത്തില്‍ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് ആശിര്‍വാദം നല്‍കി.
ഭൂരിപക്ഷം പേര്‍ക്കും തൊട്ടടുത്തു കാണാവുന്ന തരത്തില്‍ സ്റ്റേഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാണ് മാര്‍പാപ്പ വന്നത്. പത്തു ലക്ഷത്തോളം ആളുകള്‍ മാര്‍പാപ്പയെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും സ്ഥല പരിമിതി മൂലം 1,35,000 പേര്‍ക്കാണ് പാസ് നല്‍കിയത്. മുഴുവനാളുകള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്കെത്താന്‍ യുഎഇ സര്‍ക്കാര്‍ നൂറുകണക്കിന് ബസുകള്‍ സൗജന്യമായി ഒരുക്കിയിരുന്നു.
ദിവ്യബലി അര്‍പ്പിച്ച സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലേക്കു വരുന്നതിനു മുമ്പായി അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും ചെയ്തു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    17 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    21 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക