Wednesday, November 14th, 2018

മരിയ എസ്പിനോസ യുഎന്‍ ജനറല്‍ പ്രസിന്റാകും.

ഇപ്പോഴത്തെ യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സെപ്റ്റംബറില്‍ സ്ഥാനമൊഴിയും.

Published On:Jun 6, 2018 | 9:38 am

യുണൈറ്റഡ് നേഷന്‍സ്: ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് അടുത്ത യുഎന്‍ ജനറല്‍ അസംബ്ലി പ്രസിന്റാകും. 193 അംഗ ജനറല്‍ അസംബ്ലി ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചു. യുഎന്നിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍ ജനറല്‍ അസംബ്ലി പ്രസിഡന്റാകുന്ന നാലാമത്തെ വനിതയാണ് എസ്പിനോസ ഗാര്‍സെസ്.
ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബേത്ത് ഫ്‌ളോറസ് ഫ്‌ളേക്കിനെയാണ് 54 വയസുകാരിയായ ഗാര്‍സെസ് മറികടന്നത്. 62ന് എതിരെ 128 വോട്ടുകള്‍ക്കാണ് ഗാര്‍സെസ് തെരഞ്ഞെടുക്കപ്പെട്ടത്. 2006ല്‍ ബഹ്‌റിന്റെ ഷീക്ക ഹയാ റാഷദ് അല്‍ ഖലിഫ പ്രസിഡന്റ് പദം അലങ്കരിച്ച ശേഷം ഈ സ്ഥാനത്തെത്തുന്ന വനിതയാണ് ഗാര്‍സെസ്.
ഇപ്പോഴത്തെ യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സെപ്റ്റംബറില്‍ സ്ഥാനമൊഴിയും. ഇതേത്തുടര്‍ന്നു ചുമതലയേല്‍ക്കുന്ന ഗാര്‍സെസിന് ഒരു വര്‍ഷത്തേക്കാണു നിയമനം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    3 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    5 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    9 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    9 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി