Wednesday, November 14th, 2018

മരട് ശ്മാശാനത്തില്‍ വിവാദം പുകയുന്നു

  കൊച്ചി: കൊച്ചി മരട് പൊതുശ്മശാനത്തില്‍ വിവാദം പുകയുന്നു. പൊതുശ്മശാനമായ മരട് ശാന്തിവനത്തില്‍ പൂര്‍ണമായി സംസ്‌കരിക്കാത്ത രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് വിവാദമായത്. ശ്മശാനം നടത്തിപ്പിന് നിയോഗിച്ചയാള്‍ ഇവിടം വൃത്തിയാക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ജനം പ്രതിഷേധവുമായി രംഗത്തുവന്നു. വ്യാഴാഴ്ച ഒരേ ചിതയില്‍ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയും കരാറുകാരനെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശി നന്ദനനെയാണ് പനങ്ങാട് എസ്.ഐ. കെ.എം. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തുടര്‍ന്ന് നഗരസഭാ … Continue reading "മരട് ശ്മാശാനത്തില്‍ വിവാദം പുകയുന്നു"

Published On:Aug 12, 2013 | 4:31 pm

 

കൊച്ചി: കൊച്ചി മരട് പൊതുശ്മശാനത്തില്‍ വിവാദം പുകയുന്നു. പൊതുശ്മശാനമായ മരട് ശാന്തിവനത്തില്‍ പൂര്‍ണമായി സംസ്‌കരിക്കാത്ത രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് വിവാദമായത്. ശ്മശാനം നടത്തിപ്പിന് നിയോഗിച്ചയാള്‍ ഇവിടം വൃത്തിയാക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ജനം പ്രതിഷേധവുമായി രംഗത്തുവന്നു.

വ്യാഴാഴ്ച ഒരേ ചിതയില്‍ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയും കരാറുകാരനെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശി നന്ദനനെയാണ് പനങ്ങാട് എസ്.ഐ. കെ.എം. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ശവസംസ്‌കാര ചടങ്ങുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള മരട് ഇഞ്ചക്കല്‍ സ്വദേശി സദന്‍ എന്നയാളെ താല്‍ക്കാലികമായി നടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞദിവസം രാവിലെ ഇയാള്‍ ചിതയൊരുക്കുന്നിടം വൃത്തിയാക്കുമ്പോഴാണ് പൂര്‍ണമായി കത്താത്ത രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാരും സ്ഥലത്തെത്തി. ഇടതുമുന്നണി, ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ കാറില്‍ ശാന്തിവനത്തിലേക്ക് വന്ന നഗരസഭാ ചെയര്‍മാനെ പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് പോലീസെത്തി ചെയര്‍മാനെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു.
വിവാദമായതിനെ തുടര്‍ന്ന് ഈ മാസം 15 വരെ ശാന്തിവനത്തിലെ സംസ്‌കാരച്ചടങ്ങുകള്‍ പോലീസിന്റെ കൂടി മേല്‍നോട്ടത്തില്‍ നടത്തും. 15ന് രാവിലെ ഏഴിന് ആര്‍.ഡി.ഒ.യുടെ ഓഫീസില്‍ മരട് നഗരസഭാ ചെയര്‍മാന്റെയും ഹിന്ദു സംഘടനാ നേതാക്കളുടെയും മറ്റും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി ശ്മശാനം നടത്തിപ്പ് കാര്യങ്ങള്‍ തീരുമാനിക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    5 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി