Thursday, September 19th, 2019

മരടിലെ ഫഌറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി

ഫഌറ്റിലുള്ളവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published On:Sep 10, 2019 | 11:18 am

കൊച്ചി: സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. ഫഌറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചു.
ഈ മാസം 20നകം ഫഌറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍ ഫഌറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകള്‍. കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ ചീഫ് സെക്രട്ടറി ഫഌറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു.
ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ഫഌറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫഌറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന.
ഇതിനിടെ ഇന്ന് നഗരസഭയുടെ അടിയന്തര യോഗം ചേരുന്നുണ്ട്. ഫഌറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ട് ഉടമകള്‍ക്ക് ഇന്ന് തന്നെ നോട്ടീസും നല്‍കുമെന്നാണ് അറിയുന്നത്. ഫഌറ്റിലുള്ളവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    4 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    29 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    30 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    39 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്