Thursday, September 19th, 2019

ഫ്‌ളാറ്റുടമകള്‍ നിയമാനുസൃത വഴി തേടണം: കേന്ദ്രമന്ത്രി

ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും.

Published On:Sep 10, 2019 | 12:18 pm

കോഴിക്കോട്: മരടില്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ നിയമാനുസൃത നടപടികള്‍ തേടണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സുപ്രീം കോടതിയാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതില്‍ നിയമപരമായ വഴികള്‍ തേടണം. നിയമത്തിനു വിധേയമായി ഫ്‌ളാറ്റ് ഉടമകളെ സഹായിക്കുന്നതിന് സാധിക്കുമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തി കായലോരത്ത് നിര്‍മ്മിച്ചിരിക്കുന്ന നാലു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈ മാസം 20നകം പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറി കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരം ചീഫ് സെക്രട്ടറിയും നഗരസഭാ ചെയര്‍പേഴ്‌സണും അടക്കമുള്ളവര്‍ ഇന്നലെ ഫഌറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഫഌറ്റുടമകളുടെ വലിയ പ്രതിഷേധത്തിനിടെയായിരുന്നു സന്ദര്‍ശനം.
ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കേണ്ടതിനാല്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നാകും നോട്ടീസില്‍ ആവശ്യപ്പെടുക. നോട്ടീസ് ഉടമകള്‍ കൈപ്പറ്റാതെ വന്നാല്‍ ഫഌറ്റുകളില്‍ പതിപ്പിക്കും.
അതിനിടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. ഫഌറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്നാണ്് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന.

 

 

LIVE NEWS - ONLINE

  • 1
    5 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    49 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    1 hour ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല